ക്ലാസ്സിലെ എല്ലാവരുടെയും പേര് ഞാന്‍ ഇവിടെ കൊടുകുന്നില്ല. രസകരമായ പേഴ്സണാലിറ്റി ഉണ്ടെന്നു തോന്നുന്ന കുറച്ചു പേരെ കുറിച്ച് ഞാന്‍ ഇവിടെ പറയാം.
അമല്‍ - അമിതാബ് ബച്ചന്റെ ഉയരവും ഒടുവിലിന്റെ ബോഡിയും.
അനൂപ് c - രാഹുല്‍ ദ്രാവിഡിന്റെ അമ്മാവന്റെ മകന്‍(എന്നാണ് നമുക്ക് അവന്‍ ദ്രാവിഡിനെ സപ്പോര്‍ട്ട് ചെയ്യുനത് കണ്ടാല്‍ തോന്നുക)
അരവിന്ദ് പാരകുലങ്കര - ബാലമാന്കളത്തിലെ കിഷ്കുവും ഡിങ്കനും ആയിരുന്നു അവന്റെ പ്രിയപെട്ടവര്‍.
അരുണ്‍ മോഹന്‍ദാസ് - ഇവനെ എല്ലാവരും പട്ടി എന്നാണ് വിളികുക. എല്ലാവരും അങ്ങിനെ വിളികുന്നത് കൊണ്ടാണോ എന്നറിയില്ല, പലപോളും എനിക്ക് തോന്നിയിട്ടുണ്ട് അവനു ഒരു പട്ടിയുടെ ചായ ഉണ്ടെന്നു .
ധീരജ് ദാസ് - ഒരു ചൊല്ലുണ്ട്. ഏതോരു പോലീസുകാരനും ഒരു തെറ്റൊക്കെ പറ്റും എന്ന്. ദാസേട്ടന്‍ പോലിസുകരനല്ലായിരുന്നു എന്നീട്ടും ......
ടിന്ടോ - വലിയ ഒരു ക്രിക്കറ്റ് താരമാന്നെനാ വിചാരം. മോതലയുടെ പോലുള്ള ആ മുഖവും, കക്ഷത് ഇഷ്ടിക വച്ച പോലെ കയ്യ് പിടിച്ചുള്ള നടത്തവും മാത്രമുണ്ട്. ഇതുവരെ ഒരു കളി ജയിചീട്ടില്ല ഇവന്‍ കാപ്ടനയിട്ടു.
ജീന്‍ ജോണ്‍ - തോമസ് അല്‍വ എടിസ്സോന്‍ തൃശൂര്‍ വാടകയ്ക്ക് വീടെടുത്ത്, നമ്മുടെ എഞ്ചിനീയറിംഗ് കോളേജില്‍ ജോയിന്‍ ചെയ്താല്‍ എങ്ങിനെയിരികും, എന്താണ്ട് അതെപോലത്തെ ഒരു സെറ്റപ്പ്. പണ്ടത്തെ മലയാളം സിനിമകളിലെ ജോസ് പ്രകാശിന്റെ താവളം പോലെയാണ് അവന്റെ വീട്ടിലെ പരീക്ഷനസാല.
ലിബിന്‍ - ഇവന് ദൈവം അവശ്യത്തിലധികം ഉയരം കൊടുത്തു പക്ഷെ ബുദ്ധി മാത്രം കൊടുത്തില്ല. മേലനങ്ങി ഒരു പണിയെടുകുന്ന ശീലമില്ല. ഞങ്ങളുടെ ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിന്നെര്‍. ഇവന്റെ ക്രിക്കറ്റ് ഗ്രൌണ്ടിലെ പ്രകടനം സ്വപ്നം കണ്ടു, ടീമിന്റെ ക്യാപ്റ്റന്‍ ടിന്ടോ പലപോളും ഉറകത്തില്‍ നിന്നും ഞെട്ടി എനീകരുണ്ടാത്രേ.
ഓഫീസില്‍ ഇരുന്നു ഉറക്കം തൂങ്ങി മതിയായപോള് ആണ് എനിക്ക് ഇത് എഴുതാന്‍ തോന്നിയത്. അതുകൊണ്ട് ഈ ബ്ലോഗ് എഴുതാന്‍ സഹിയിച്ചതിനുള്ള കടപാട് ഞാന്‍ എന്റെ കമ്പനിക്ക് കൊടുക്കുന്നു.ഇനി ബ്ലോഗിനെ കുറിച്ച്, ഇതില്‍ നായകനും നായികക്കും പകരം നമ്മുടെ ECEGEC ബാച്ച് ആണ് കേന്ദ്ര കഥാപാത്രം. M.T. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ ഭീമന് കഥ പറയുന്നത് പോലെ ഇവിടെ, ക്ലാസ്സില്‍ നടന്ന രസകരമായകാര്യങ്ങള് ഞാന്‍ എന്റെ കാഴ്ചപാടില്‍ നിന്ന് കൊണ്ട് പറയുകയാണ്.
2010 മേയ് 31, തിങ്കളാഴ്‌ച
ആമുഖം
മനുഷ്യന്റെ സൃഷ്ടിപരമായ വളര്‍ച്ചക്ക് കമ്പനികള്‍ അവസരം ഒരുക്കണം എന്നാണ് പറയാറ്. എന്റെ കമ്പനി ഈ കാര്യത്തില്‍ വളരെ മുന്നിലാണ്.ചാറ്റിങ് , ബ്രൌസിംഗ് , വാചകമടി , ഉറക്കം എന്നീ സൃഷ്ടിപരമായ കാര്യങ്ങള്‍ ചെയ്തു ബോര്‍ അടിച്ചു തുടങ്ങിയപോള്‍ ആണ്, ബ്ലോഗ് എഴുതിയാലോ എന്ന തോന്നലുണ്ടായത് . അത് കൊണ്ട് ഈ ബ്ലോഗിന്റെ എല്ലാ ക്രെഡിറ്റും എന്റെ കമ്പനിക്ക് അവകാശപെട്ടതാണ്.
പിന്നെ നമ്മടെ കോളേജ് ജീവിതം പലരും മറന്നു തുടങ്ങിയിട്ടുണ്ടാകും. തിരക്കുപിടിച്ച ഇന്നത്തെ ലൈഫില്‍ ഓര്‍മകള്‍ക്ക് എന്ത് പ്രസക്തി, അല്ലെ ? എങ്കിലും, മറന്നു പോയവര്‍ക്ക് ഓര്‍മിക്കാനും, അല്ലാത്തവര്‍ക്ക് വീണ്ടും ഓര്‍ക്കാനും ഞാന്‍ ഈ ബ്ലോഗ് എഴുതാമെന്ന് വിചാരിക്കുന്നു.
പിന്നെ നമ്മടെ കോളേജ് ജീവിതം പലരും മറന്നു തുടങ്ങിയിട്ടുണ്ടാകും. തിരക്കുപിടിച്ച ഇന്നത്തെ ലൈഫില്‍ ഓര്‍മകള്‍ക്ക് എന്ത് പ്രസക്തി, അല്ലെ ? എങ്കിലും, മറന്നു പോയവര്‍ക്ക് ഓര്‍മിക്കാനും, അല്ലാത്തവര്‍ക്ക് വീണ്ടും ഓര്‍ക്കാനും ഞാന്‍ ഈ ബ്ലോഗ് എഴുതാമെന്ന് വിചാരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)