2010 ജൂൺ 16, ബുധനാഴ്‌ച

സെമെസ്റ്റെര്‍ രണ്ട്

ക്രിസ്മസ് അവധിക്കു ശേഷം ആണ് സെക്കന്റ്‌ അല്ലോട്മെന്റ്റ് വഴി കുറച്ചു പേര്‍ ക്ലാസ്സില് വന്നത്. അവരില്‍ പ്രധാനപെട്ട രണ്ട് പേര്‍ ആയിരുന്നു ഗാന്ധുവും ഹനുവും. ആയിടക്കു അവര്‍ വളരെ അധികം ഒന്നും സംസാരിച്ചിരുന്നില്ല. അവര്‍ ഒരുമിച്ചു വരും, ഒരുമിച്ചു ഇരിക്കും ഒരുമിച്ചു പോകും.ഗാന്ധുവാണെങ്കില്‍ ഈ ലോകത്ത് പെണ്‍കുട്ടികള്‍ എന്ന വര്‍ഗം ഇല്ല എന്ന പോലെയായിരുന്നു പെരുമാറ്റം. അവസാനം ഞങ്ങളുടെ ക്ലാസ്സിലെ തരുണീമണികള്‍, അവരുടെ കടുത്ത പ്രധിക്ഷേധം രേഖപെടുത്താന്‍ തന്നെ തീരുമാനിച്ചു. അങ്ങിനെ ഒരു ദിവസം ഉച്ചക്ക് പുറത്തു പോയി വന്ന ഗന്ധുവിനെ നാലു പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ചോദിച്ചു, എന്ത് കൊണ്ട നീ ഞങ്ങളോട് സംസരിക്കതതെന്നു. അപ്പോള്‍ ഗന്ധുവിന്റെ മുഖം, വെജിട്ടെരിയന്‍ ഫുഡ്‌ കണ്ട സിംഹത്തെ പോലെ ആയിരുന്നു.എന്നിരുന്നാലും സിംഹം സിംഹം തന്നെ ആണല്ലോ? ചുള്ളന്‍, പകുതി അടഞ്ഞു പ്യ്പിലൂടെ വള്ളം വരുന്ന പോലെ, ഗര്‍ജിച്ചു കൊണ്ട് പറഞ്ഞു "നീ നിന്റെ പണി നോക്കി പോടീ"!!
അതിനു ശേഷം ഗാന്ധുവിന്റെ കാര്യാത്തില്‍ അവര്‍ എപ്പോളും പണ്ട് പുച്ച പ്രശ്നത്തില്‍ പെട്ട എലികളെ പോലെ ആയിരുന്നു . "പുച്ചക്ക് ആരു മണി കെട്ടും".
ഇത് കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ആണ് ഒരു ദിവസം ഞാന്‍ അത് ശ്രദ്ധിച്ചത്. ഭാര്യ ഭര്‍ത്താവിനോട് പിരുപിരുക്കുനത് പോലെ, അരുവി തീരത്ത് നില്‍ക്കുന്ന മരങ്ങളോട് കലപില കൂട്ടുനത് പോലെ അല്ലെങ്കില്‍,ഇനകുരുവികള്‍ കൊക്കുരുമി ഇരുന്നു സംസാരിക്കുനത് പോലെ, ഗന്ധുവും ഹനുവും അന്ന് ഒരു ഹാഫ് ഡേ മുഴുവനും ഇരുന്നു ഭയങ്കര ടാക്കിങ്ങ്സ്. ഗന്ധുവിനെ മുഖം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഓടിവന്നത് ആ പഴയ സിംഹത്തിന്റെ മുഖം ആണ്. കാര്യം പന്തിയല്ല എന്ന് മനസിലാക്കിയ ഞാന്‍ പതുക്കെ അവര്‍ അറിയാതെ അവര്‍ക്ക് പിന്നില്‍ പോയി നിന്നു. അവര്‍ പറയുന്നത് കാര്യം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി പോയി!!! ഹനു ഗന്ധുവിനെ ചതിച്ചിരിക്കുന്നു.
ഹനു തന്‍റെ ഭാഗം ന്യായികരിക്കാന്‍ നോക്കുനുണ്ട്, പക്ഷെ അതൊന്നും എല്കുന്നില്ല. കാര്യം ഇതായിരുന്നു.
എന്നും ഒരുമിച്ചു കാലത്ത് വരുമ്പോള്‍, ബസ്‌ കണ്‍സെഷന്‍ അയ 50 പൈസ ഗന്ധു കൊടുക്കും , തിരിച്ചു പോകുമ്പോള്‍ ഹനുവും. പക്ഷെ ഒരു ദിവസം തിരിച്ചു പോയത് ഗന്ധു തനിച്ചാണ്. അന്നത്തെ കടം നാളെ വീടുമെന്നു വിചാരിച്ച ഗന്ധുവിനെ ഹനു പറ്റിച്ചു, അവന്‍ ആ കടം വീട്ടിയില്ല.ഒരാഴ്ച ഗന്ധു മാന്യത ഓര്‍ത്തു കാത്തിരുന്നു, പക്ഷെ ഹനു കടം വീട്ടിയില്ല. അവസാനം ക്ഷമയുടെ പതിനെട്ടാം പടി കയറിയ ഗന്ധു ഹനുവിനെ കയ്യോടെ പിടിച്ചു.

2010 ജൂൺ 11, വെള്ളിയാഴ്‌ച

ഫുട്ബോള്‍ മാച്ച്

ജനുവരിയില്‍ കോളേജ് യുനിയന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സങ്കടിപിച്ചു. ഞങ്ങളുടെ ക്ലാസ്സ്‌ ടീമിന്റെ ക്യാപ്റ്റന്‍ ധീരജ് ആയിരുന്നു. ഫുട്ബോള്‍ കളിക്കാനുള്ള യോഗ്യത ശാരീരിക വലുപ്പം ആണെന്ന് തോന്നിയത് കൊണ്ടാകണം ക്യാപ്റ്റന്‍, ലിബിനെയും ക്ലിഫ്ഫിയെയും ടീമിലെടുത്തത്.ഇവര്‍ രണ്ട് പേരും ഫുട്ബോള്‍ കളിക്കുന്നത് പോയിട്ട്, ഒന്ന് ഓടുന്നത് പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.ഏതായാലും ഞാന്‍ ഇത്ര മാത്രം ആസ്വദിച്ച ഫുട്ബോള്‍ കളി ഇത് വരെ ഉണ്ടായിട്ടില്ല.
കളി തുടങ്ങിയതിനു ശേഷം ആ ബോളിനു ഞങ്ങളുടെ ടീമിന്റെ പെനാല്‍ടി ഏരിയ ഒഴികെയുള്ള, ഗ്രൌണ്ടിലെ മറ്റു ഒരു ഭാഗവും കാണാനുള്ള അവസരം ലഭിച്ചില്ല. ഞാന്‍ ഏറ്റവും അധികം ശ്രദ്ധിച്ചത് ലിബിനെ ആയിരുന്നു. പെനാല്‍ടി ഏരിയയുടെ വലതു ഭാഗത്ത്‌ നിന്നിരുന്ന അവന്‍ ബോള്‍ അടുത്തേക്ക് വന്ന സമയത്തെല്ലാം ഉയര്‍ന്നു ചാടുന്നത് കണ്ടു. ആറടിയിലധികം ഉയരമുള്ള ആ ശരീരം ഉയര്‍ന്നു താഴുന്നത് കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത് , കെട്ടിടം പണിക്കുള്ള പയലിംഗ് ആണ്. പക്ഷെ എനിക്കപ്പോലും മനസിലാവാതെ പോയത് ഇതായിരുന്നു, ബോള്‍ അടിയില്‍ കൂടെ പോകുന്നതിനു ഇവന്‍ എന്തിനാ ഉയര്‍ന്നു ചാടുന്നതെന്ന്. ഒരു പക്ഷെ, നേരെ സ്വന്തം പോസ്റ്റിലേക്ക് വരുന്ന പന്ത് തന്റെ കാലില്‍ തട്ടി വഴി മാറി പോകേണ്ട എന്നു വിച്ചരിചീട്ടാകണം.
പക്ഷെ കളിയിലെ മാസ്റ്റര്‍ പീസ്, ഗോളിയയിരുന്ന ക്ലിഫ്ഫി ആയിരുന്നു. തനിക്കു നേരെ വരുന്ന ഒരു പന്ത് പോലും മിസ്സാകാതെ അവന്‍ ഗോളാക്കിയിരുന്നു.കളിയിലെ അവസാന നിമിഷങ്കളിലാണ്‌ അത് സംഭവിച്ചത്. തനിക്കു നേരെ വന്ന പന്ത്, ആന തുംബികയ്യ്‌ കൊണ്ട് തേങ്ങ എടുക്കുനത് പോലെ, ക്ലിഫ്ഫി വളരെ നിസ്സാരമായി പിടിച്ചെടുത്തു. വിസ്മയഭാരിതരായി നിന്ന ഞങ്ങളെ വീണ്ടും വിസ്മയിപിച്ചു കൊണ്ട്, അഹങ്കാരത്തിന്റെ ഒരു ചെറു ചിരിയോടെ, അവന്‍ കുറച്ചു മുന്നോട്ടു വന്നു ആ പന്ത് നിലത്തു വച്ചു. എന്നീട്ടു ,ഓടിവന്നു അടിക്കനാകണം, കുറച്ചു പിന്നോട്ട് നീങ്ങി നിന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ സമയം കിട്ടുന്നതിനു മുന്‍പ്, എതിര്‍ ടീമിലെ ഒരു കളിക്കാരന്‍ വന്നു ആ പന്ത് അടിച്ചു. പന്ത് ക്ലിഫ്ഫിയെയും കടന്നു ഗോളായി. പിന്നീടു ഞങ്കള്‍ കണ്ടത് പന്ത് അടിച്ചു കളിക്കാരനോട് ക്ലിഫ്ഫി തര്‍ക്കിക്കുനതാണ്. തന്‍ പിടിച്ച പന്ത് എന്തിനു അടിച്ചു കളഞ്ഞു എന്നും പറഞ്ഞു!!!!

2010 ജൂൺ 8, ചൊവ്വാഴ്ച

ക്രിസ്മസ് ആഘോഷം

എല്ലാവരും ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ചത് വളരെ ആവേശത്തോട്‌ കൂടെ ആയിരുന്നു. എന്തെങ്കിലും സാഹസികമായി കാണിക്കണമല്ലോ എന്ന ചിന്തയില്‍ നിന്നാണ് സംഘ ഗാനത്തിന് ഞാന്‍ പേര് കൊടുത്തത്. അങ്ങിനെ ധീരജ് ആന്‍ഡ്‌ പാര്‍ട്ടിയില്‍, ഇത് വരെ ഒരു മൂളിപാട്ട് പോലും പാടാത്ത, ഞാനും അംഗമായി. ആദിയില്ലല്ലോ അന്ധമില്ലല്ലോ എന്ന നടന്‍ പാട്ടായിരുന്നു ഞങള്‍ തിരഞ്ഞെടുത്തത്(ആ പേര് ഞങ്ങള്‍ പാട്ടുകാരുടെ മാനസികാവസ്ഥക്ക് എന്തുകൊണ്ടും ചേരുന്നതായിരുന്നു).അടുത്ത പ്രോഗ്രാം ഞങ്ങളെല്ലാം പട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന അരുണിന്റെ മിമ്ക്സ് ആയിരുന്നു(അവനു ആ പേര് കിട്ടിയത് അന്നായിരുന്നു).അവന്‍ അന്ന് കാണിച്ചതില്‍ രണ്ടെണ്ണം അവന്റെ മാസ്റ്റര്‍ പീസ് ആയിരുന്നു. പ്രേം നസീറും, പിന്നെ പട്ടി കുരക്കുന്നതും.ഈ രണ്ടു നമ്പറും പിന്നീടു കോളേജില്‍ ഉണ്ടായിരുന്ന നാലു കൊല്ലവും കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം കിട്ടി. കാര്യം ഞങ്ങള്‍ ചാന്‍സ് കൊടുതീട്ടല്ല അവന്‍ അത് ചെയ്തിരുന്നത്, കോളേജില്‍ എവിടെ എന്ത് പ്രോഗ്രാം നടന്നാലും ആശാന്‍ ചാടി കയറി മിമിക്സ് ചെയ്തു കളയും.പിന്നെ എന്നാ ചെയ്യാനാ!! ഭാഗ്യത്തിന് രണ്ടു കൊല്ലം കഴിഞ്ഞപോള്‍, പട്ടിയുടെ കുര ബോര്‍ ആയിത്തുടങ്ങി എന്ന് മനസിലക്കിയതിനലാവണം (ആക്ച്വലി അത് ആദ്യമേ തൊട്ടു ബോര്‍ ആയിരുന്നു) ചെറിയ മാറ്റം വരുത്തിയാണ് അവന്‍ പട്ടി കുരക്കുന്നതു കാണിച്ചിരുന്നത്. കുരക്കുന്നതിനു മുന്പ് അവന്‍ ഒരു കാല്‍ പൊക്കും എന്നീട്ടു പറയും "മൂത്രമോഴികുമ്പോള്‍ പട്ടി കുരക്കുന്നു!!" ......(പട്ടി സോറി ട്ടോ!!).അടുത്ത പരിപാടി രാഗേഷിന്റെ ഡാന്‍സ് ആയിരുന്നു.ചതിക്കാത്ത ചന്ദു എന്നാ സിനിമയില്‍ സലിം കുമാറിന്റെ കഥ പാത്രം ഇവന്റെ ഡാന്‍സ് കണ്ടീട്ടകണം അവര്‍ രൂപപെടുതിയത്. 10 മിനിറ്റ് നീണ്ടു നിന്ന ആ പരിപാടിയില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു സ്റെപ് ആണ്.
സ്റ്റെപ് ഒന്ന് : ചാടി പിന്നോട്ട് തിരിയുന്ന അവന്‍ ചന്ദി പിന്നോട്ട് തള്ളി പിടിക്കും, എന്നീട് രണ്ടു കയ്യും കൊണ്ട് അവിടെ തല്ലും.അതിനു ശേഷം മുന്നോട്ടു തിരിയും. ശരീരത്തിലെ ഏതു ഭാഗമായിരിക്കും അവന്‍ മുന്നോട്ടു തള്ളി പിടിക്കുക എന്ന് ഞാന്‍ ഇവിടെ പറയുന്നില്ല, സെന്സോര്‍ ബോര്‍ഡ്‌ പ്രശ്നമുണ്ടാക്കും.അതിനു ശേഷം രണ്ടു കയ്യും കൊണ്ട് തുടയില്‍ തല്ലും. ഇതായിരുന്നു ഒരു സ്റെപ്.
സ്റ്റെപ് രണ്ട് : ചതികാത്ത ചന്ദു സിനിമയിലെ സലിം കുമാര്‍ അവതരിപ്പിക്കുന്ന ദ്വി മുദ്ര!!
5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഭാഗ്യത്തിന് കാസറ്റ് തീര്‍ന്നു. പരിപാടി കഴിഞ്ഞല്ലോ എന്നോര്‍ത്ത് ആഹ്ലാദഭരിതരായി കയ്യടിച്ചു കൊണ്ടിരുന്ന ഞങ്ങളെ എല്ലാവരെയും അത്ഭുതപെടുത്തി കൊണ്ട് അവന്‍ പറഞ്ഞു "കാസറ്റ് മറചിടൂ, ഡാന്‍സ് കഴിഞ്ഞീട്ടില്ല."
അടുത്ത പ്രോഗ്രാം പെണ്‍കുട്ടികളുടെ ആയിരുന്നു. അവരുടെ ഇടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി അവര്‍ കുറച്ചു പേരെ ചില പേര് നല്‍കി ആദരിച്ചു.
Mr . ക്യൂട്ട് : ഷമീം
Mr . സ്മാര്‍ട്ട്‌ : ധീരജ്
Mr . പേഴ്സണാലിറ്റി : രജത് (ക്ലാസ്സിന്റെ റെപ്. , ഇതിനെ കുറിച്ച് ഞാന്‍ വീണ്ടും എഴുതുന്നതായിരിക്കും)
സത്യം പറയുകയാണെങ്കില്‍ ഈ മൂന്നു കാര്യത്തിനും ഏറ്റവും അര്‍ഹന്‍ വേറെ ആരും ആയിരുന്നില്ല, ഞാനായിരുന്നു!!!

2010 ജൂൺ 7, തിങ്കളാഴ്‌ച

സെമെസ്റ്റെര്‍ ഒന്ന്

കോളേജിലെ ആദ്യ ദിവസം ഇപ്പോഴും എന്റെ ഓര്‍മയില്‍ ഉണ്ട്. കോളേജിന്റെ ഗേറ്റ് കടന്നു, ടാറിട്ട മുറ്റം പിന്നിട്ടു, മെയിന്‍ ബില്‍ടിങ്ങില്‍ എത്തിയപ്പോള്‍ കണ്ടത് ഒരു പാട് പ്രതീക്ഷകളുള്ള,എന്നാല്‍ കുറച്ചൊക്കെ ഉല്‍കണ്ടകള്‍ ഉള്ള, പിന്നെ അതിലും കൂടുതല്‍ ആഹ്ലാദം നിറഞ്ഞ, ഒരു പാട് മുഖങ്ങള്‍ ആയിരുന്നു. കയറി ചെല്ലുമ്പോള്‍ വലത്തോട്ട് തിരിഞ്ഞാല്‍ രണ്ടാമത്തെ റൂം ആയിരുന്നു ക്ലാസ്സ്‌ റൂം. ക്ലാസ്സില്‍ കയറി ഇരുന്നപോള്‍ ഒന്ന് രണ്ടു പരിചയമുള്ള മുഖങ്ങള്‍ കണ്ടു..വീടിനടുത്തുള്ള മീര, കോച്ചിംഗ് ക്ലാസ്സില്‍ ഉണ്ടായിരുന്ന ലിബിന്‍ , നിംസണ്‍ പിന്നെ സൈന്റ്റ്‌ തോമസ്‌ കോളേജില്‍ ഉണ്ടായിരുന്ന രാഗേഷ്. ക്ലാസ്സിനെ ആദ്യം പരിചയപെടാന്‍ എത്തിയത് നമ്മുടെ പ്രിയപ്പെട്ട HOD രാധാകൃഷ്ണന്‍ സര്‍ ആയിരുന്നു. മുടി വളരെ കുറച്ചും, ബുദ്ധി വളരെ കൂടുതലും ഉള്ള അദ്ദേഹം ശരിക്കും ഒരു സര്‍വകലാ വല്ലഭന്‍ തന്നെ ആണ് അല്ലെ? ..നടുവിലെ നിരയില്‍ ബാക്കില്‍ നിന്നും രണ്ടാമത്തെ ബെഞ്ചിലാണ് സ്ഥാനം കിട്ടിയത്.അടുത്ത് ഇരുന്നത് അഭീഷ് ശരത് ചന്ദ്രന്‍ എന്നാ കണ്ണൂര്‍ കാരന്‍ . കണ്ണൂര്‍ എന്ന് കേട്ടപോള്‍ കുറച്ചൊക്കെ പേടി ആണ് തോന്നിയത്, അതുകൊണ്ട് കുറച്ചു നീങ്ങി ഇരുന്നു.പിന്നെയാണ് മനസിലായത് ആളൊരു പാവത്താന്‍ ആണെന്ന്. വേറൊരു ന്യൂസ്‌ കേട്ടത്, എന്ട്രന്സിനു 112 റാങ്ക് കിട്ടിയിട്ടും ജീന്‍ ജോണ്‍ എന്ന് പേരുള്ള ഒരുത്തന്‍ ഇവിടെ വന്നു ജോയിന്‍ ചെയ്തിരിക്കുന്നു എന്ന് . അങ്ങിനെ, പുലികളും പുപ്പുലികളും ഉള്ള ആ ക്ലാസ്സിലെ കുറച്ചു പേരെയൊക്കെ പരിചയപെട്ടു. ക്ലാസ്സിന്റെ റെപ്. ആയി തിരഞ്ഞെടുത്ത രജത്തിനെ കണ്ടപ്പോള്‍ തോന്നിയത്, ഇവിടെ ക്ലാസ്സ്‌ റെപ് അല്ല അവശ്യം bouncer മാരെ ആണെന്നാ. പതിവുപോലെ ലേഡീസ്, അപ്പുറത്ത് ഹെവി മെറ്റല്‍ മ്യൂസിക്‌ തുടങ്ങിയിരുന്നു.
ഇടയ്ക്കു കുറച്ചു ഒഴിവു വന്നപ്പോള്‍, ക്ലാസ്സിലേക്ക് പുതിയ കുറെ താരങ്ങള്‍ കയറി വന്നു, നമ്മളെല്ലാം സിനെയെര്സ് എന്ന് ബഹുമാനത്തോടെ വിളികുന്നവര്‍.
വന്നവരില്‍ ഭൂരിഭാഗവും പോയത് ലേഡിസ് ഉള്ള ഭാഗത്തേക്ക് ആയിരുന്നത് കൊണ്ട്(ഒരു കൊല്ലത്തിനു ശേഷം നമ്മളില്‍, ഞാനടക്കം കുറച്ചു പേര്‍ ചെയ്തത് ഇത് തന്നെ ആയിരുന്നു), എനിക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നും സംഭവിച്ചില്ല. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ,അവര്‍ക്ക് ബോര്‍ അടിച്ചു കാണണം, അവര്‍ ഞങളുടെ ഭാഗത്തേക്ക് വന്നു. ചിലര്‍ക്ക് , പാരമ്പര്യമായി ഒരുപാട് സ്വത്തു കിട്ടുന്നത് പോലെ, എനിക്ക് പാരമ്പര്യമായി കിട്ടിയത് മുടിയായിരുന്നു (സ്വത്തു അധികം ഇല്ലാത്തതു കൊണ്ടാകണം, ദൈവം ഈ ചതി ചെയ്തത്) . അങ്ങിനെ ആ സമയത്ത് തന്നെ നല്ല രീതിയില്‍ താടി ഉണ്ടായിരുന്ന എന്റെ അടുത്ത് വന്നു ഒരുത്തന്‍ ഭീഷണി പെടുത്തി, "നാളെ മേലാക്കം ഈ താടി വെച്ച് ഇങ്ങോട്ട് കയറരുത്. ഷേവ് ചെയ്തു വരണം." . ഇങ്ങിനെയുള്ള ചീള് ഭീഷണികളുടെ മുന്പില്‍ ഞാന്‍ പതറില്ല എന്ന് നിങ്ങള്ക്ക് അറിയാമല്ലോ. അതുകൊണ്ട് വീടിലെത്തിയ ഉടനെ ഞാന്‍ പോയി ഷേവ് ചെയ്തു.അങ്ങിനെ പ്രതീക്ഷകളുടെ ഒരു മാലപടക്കത്തിന് തിരി കൊളുത്തി ഞങ്കള്‍ അന്ന് പിരിഞ്ഞു.
ഇനി ഇന്നത്തെ കാര്യം,
നിങ്ങള്‍ എപ്പോളെങ്കിലും ആലോചിചീടുണ്ടോ അന്നത്തെ ആ ദിവസത്തില്‍ നിന്നും നമ്മള്‍ എല്ലാം എത്ര മാത്രം മാറിപോയിരികുന്നു എന്ന് ??

2010 ജൂൺ 4, വെള്ളിയാഴ്‌ച

മുന്ന്നും പിന്നും

മുന്ന്നും പിന്നും എന്നുള്ളത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് മുന്നും പിന്നും നോക്കാതെ തേരാ പാര നടന്നു എന്നല്ല
(അങ്ങിനെ ആയിരുന്നു കോളേജില്‍ നടന്നിരുനത് എങ്കിലും), എന്റെ ജീവിതം കോളേജില്‍ ചേരുന്നതിനു മുന്പും അതിനു ശേഷവും എന്നാണ്.
തൃശിവപേരൂരിലെ സിനിമ കൊട്ടകകളും വീടിനടുത്തുള്ള തെക്കും പാടത്തെ ഫുട്ബോള്‍ മൈതാനങ്ങളും എന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളായിരുന അതെ സമയത്ത് തന്നെ ആയിരുന്നു, എന്ട്രന്‍സ് കോചിങ്ങിനു തോമസ്‌ മാഷ് എന്ന സിംഹത്തിന്റെ അടുത്ത് പോകുന്നതും. എന്നിലെ ഉറങ്ങികിടന്നിരുന്ന എന്ജിനീരെ ഉണര്‍ത്തിയത് അവിടെ കണക്ക് പടിപിച്ചിരുന്ന മാഷ് ആയിരുന്നു. അത് അദ്ദേഹം ചെയ്തത് ഒരൊറ്റ ടയലോഗ് കൊണ്ടായിരുന്നു, "കഷ്ടപാടുകള്‍ ഇവിടം വരെയേ ഉണ്ടാകൂ, എന്ജിനീരിംഗ് കോളേജില്‍ ചുമ്മാ ഇരുന്നു കൊടുത്താല്‍ മതി, നാലു കൊല്ലം കഴിയുമ്പോള്‍ പ്രിയധര്സന്റെ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയുടെ ക്ലൈമാക്സ്‌ പോലെ MNC കല്‍ നമ്മുടെ പിന്നാലെ ഓട്ടം ആയിരിക്കും, നമ്മെ പിടിച്ചു ജോലി എല്പികുനതിനു."

നാലുകൊല്ലതിനു ശേഷം........


സ്വയം അധ്വാനിച്ചു 15 സപ്പ്ളികള്‍ അടിച്ചെടുത്ത ഞാന്‍, പരീക്ഷകളെഴുതി തളര്നിരുന്ന സമയത്താണ് ലിബിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ശ്രേട്സില്‍ TCS ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുനത്. ഞങ്ങള്‍ ടെസ്റ്റ്‌ പാസ്സായി. അടുത്ത റൌണ്ട് GD ആണ്. GD എന്നത് ഹെവി മെറ്റല്‍ മ്യൂസിക്‌ കേള്‍കുന്ന മാതിരി ആണ്, ആര്‍കും ഒന്നും മനസിലകനമെന്നില്ല, പക്ഷെ നല്ല ശബ്ദം ആയിരിക്കും. ടോപ്പിക്ക് : കസ്റ്റമര്‍ ഈസ്‌ ദി കിംഗ്‌. തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപോള്‍, കളഞ്ഞു കിട്ടിയ ഒരു നിശബ്ദ നിമിഷത്തില്‍ , അങ്ങാടി സിനിമയിലെ ജയനെ മനസ്സില്‍ ധ്യാനിച്ച്,(10 മിനിറ്റ് കൊണ്ട് ഞാന്‍ രൂപപെടുത്തിയ രണ്ടു സെന്റെന്‍സ്) അങ്ങട് ഒരു കാച്ച് അങ്ങട് കാച്ചി. ജയന്‍ ഭഗവന്‍ കനിഞ്ഞു.... GD ക്ലിയര്‍!!

അതിനു ശേഷം ടെക്നിക്കല്‍ ഇന്റര്‍വ്യൂ റൌണ്ട് ആണ്. അതിനു വേണ്ടി ഞങ്ങളെല്ലാം വെയിറ്റ് ചെയ്യുമ്പോള്‍ ആണ്, ഒരു വളന്റീര്‍ വന്നു ഇംഗ്ലീഷില്‍ ചോദിച്ചത്, ഈ ഇരികുന്നവരില്‍ ആരെങ്കിലും electronics ബ്രാഞ്ചില്‍ നിന്നും ആണോ എന്ന്. ആദ്യ ചാന്‍സില്‍ തന്നെ രണ്ടു റൌണ്ടും ക്ലിയര്‍ ആയതിന്റെ അഹങ്കാരം കൊണ്ട്, ഒട്ടും സമയം കളയാതെ ഞാന്‍ വിളിച്ചു പറഞ്ഞു, "I AM THE ELECTRONICS " !!
ബാക്കി അവിടെ എന്ത് നടന്നു എന്ന് തീരുമാനികുന്നതിനുള്ള അവകാശം ഞാന്‍ നിന്കള്‍ക്ക് വിട്ടു തരുന്നു !!!

2010 ജൂൺ 2, ബുധനാഴ്‌ച

കഥപത്രങ്ങള്‍- പാര്‍ട്ട്‌ രണ്ട്

നിധിന്‍ - വിനീത റോസ് മാത്യുവിനു മാത്സില്‍ 80 മാര്‍ക്ക്‌ കിട്ടാമെങ്കില്‍ എന്തുകൊണ്ട് എനിക്കും അത്രയും മാര്‍ക്ക്‌ കിട്ടികൂട എന്നാ തോന്നലില്‍ നിന്നാണ് അവനു 3rd സെമെസ്റെര്‍ മാത്സ് ഇമ്പ്രോവേമെന്റിനു കൊടുത്തത്. പക്ഷെ പേപ്പര്‍ഇലെ ചോദ്യത്തിന്റെ ഇമ്പ്രോവേമെന്റ്റ് കണ്ടു തരിച്ചു പോയ അവന്‍, പുറത്തിറങ്ങി ജനല്‍ കമ്പിയില്‍ പിടിച്ചു നില്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത് എന്റെ നാട്ടിലെ ചന്ദ്രേട്ടന്‍ ദിവസവും വെള്ളമടിച്ചു ബോധം പോയി ബസ്‌ സ്റൊപിലെ തൂണില്‍ ചാരി നില്‍കുന്ന നില്പാന്.
പാര്‍വതി - ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട്, തെക്കതികള്‍(കേരളത്തിലെ തെക്കേ ജില്ലകളിലെ പെന്കിടന്കള്‍) വളരെ സ്മാര്‍ട്ട്‌ ആണെന്ന്. ഇവളെ കണ്ടപ്പോള്‍ എനിക്ക് അത് സത്യമാണെന്ന് മനസിലായി. ഇത് വായിച്ചാല്‍ ഇവളുടെ അമ്മായിഅമ്മ എന്നെ വണ്ടി പിടിച്ചു വന്നു തല്ലും, എന്ത് കൊണ്ട് മുന്നേ ഇത് എഴുതിയില്ല എന്ന് ചോദിച്ചു (ചുമ്മാ പറഞ്ഞതാണ്‌ കേട്ടോ!! ).
പ്രവീണ - ക്ലാസ്സിലെ കലാ തിലകം. ഇവളുടെ ഡാന്‍സ് ഒരു തവണയെങ്കിലും കണ്ടവര്‍ പിന്നീട് ഒരികലും അത് മറകില്ല. എന്തായിരുഉനു ലാസ്റ്റ് സെമെസ്റെരിലെ ആ ഡാന്‍സ്!! :-)
രജത് - ഫസ്റ്റ് സെമെസ്റ്ററില്‍ പെണ്‍കുട്ടികള്‍ Mr .പേഴ്സണാലിറ്റി ആയി തിരഞ്ഞെടുത്തവന്‍. കുലീനതം നിറഞ്ഞ ആ ശരീരവും വളരെ മൃദുവായ ആ ശബ്ദവും മണികിലുകം പോലത്തെ ആ ചിരിയും മാത്രം മതി നമ്മുക്ക് അവനെ മനസിലാകാന്‍. എന്നീട്ടും പെന്കുട്ടികള്‍കെങ്ങനെ ആ ചതി പറ്റിയെന്നു എനിക്ക് മനസിലാവുന്നില്ല.
രാകേഷ് രാജന്‍ - ഉയരത്തിന്റെ കാര്യത്തില്‍ ഞാനുമായി മത്സരികുന്നവന്‍. പുതിയതായി വാങ്ങിച്ച സ്വന്തം ബൈക്കില്‍ കയറാന്‍ കോണി വെച്ചവന്‍ രാകേഷ് രാജന്‍, KSRTC ബസില്‍ ഇപ്പോളും ഹാഫ് ടിക്കറ്റ്‌ എടുത്തു യാത്ര ചെയ്യുനവന്‍ രാകേഷ് രാജന്‍, ഇപ്പോള്‍ ഇത്രയും മതി അല്ലെ!!
രിന്സണ്‍ ആന്റണി - RAWA (revolutionary ആന്റി വിമന്‍സ് അസോസിയേഷന്‍) യുടെ ആജീവനാന്ത പ്രസിഡന്റ്‌.
സന്ദീപ്‌ ഉണ്ണികൃഷ്ണന്‍ - ബ്രിടനിയ കമ്പനിയുടെ ബ്രാന്‍ഡ്‌ അമ്ബസ്സോടര്‍ (മറന്നു പോയവര്‍ക് വേണ്ടി, ജയ് ഹനുമാന്‍ സീരിയലിന്റെ സ്പോന്സോര്‍ ബ്രിടനിയ ആയിരുന്നു).
ഷിനോജ് ജോസ് (റോള് നമ്പര്‍: 648 ) - സുന്ദരന്‍ സുമുഖന്‍ നല്ല സ്വഭാവം, വിനായന്നിതന്‍ വീര ശൂര പരാക്രമി, പിന്നെ എല്ലാം കൊണ്ടും നല്ലവന്‍.ഇപ്പോള്‍ മനസിലായി കാണുമല്ലോ ആരാണ് ഈ ബ്ലോഗ്‌ എഴുതുന്നത്‌ എന്ന്!!
തില്ലൈ - ഞങ്ങളുടെ ക്ലാസ്സിലെ രാഷ്ട്രീയകാരന്‍.
വിനീത് - ക്ലാസ്സിലെ കാരണവര്‍. ഇവനും വിനോദും കൂടി മഹാന്മാരെ കുറിച്ച് സംസരികുന്നത് കേട്ട് പലപോലും ഞാന്‍ അല്ബുധപെട്ടീടുണ്ട്, ഈ പറയുന്ന ആളുകളൊക്കെ ഇത്ര മാത്രം മോശമായിരുന്നോ എന്നാലോചിച്ചു!!!! കരുണാകരനെ കുറിച്ച് പറഞ്ഞു തുടങ്ങി രാജീവ്‌ ഗാന്ധിയും കഴിഞ്ഞു പലപോലും, ബുഷും ലെനിനും എന്തിനു, തുഗ്ലക്ക് ഖാന്‍ വരെ എത്തും ഇവരുടെ സംസാരം.