2010 മേയ് 31, തിങ്കളാഴ്‌ച

കഥപത്രങ്ങള്‍- പാര്‍ട്ട്‌ ഒന്ന്

ക്ലാസ്സിലെ എല്ലാവരുടെയും പേര് ഞാന്‍ ഇവിടെ കൊടുകുന്നില്ല. രസകരമായ പേഴ്സണാലിറ്റി ഉണ്ടെന്നു തോന്നുന്ന കുറച്ചു പേരെ കുറിച്ച് ഞാന്‍ ഇവിടെ പറയാം.
അമല്‍ - അമിതാബ് ബച്ചന്റെ ഉയരവും ഒടുവിലിന്റെ ബോഡിയും.
അനൂപ്‌ c - രാഹുല്‍ ദ്രാവിഡിന്റെ അമ്മാവന്റെ മകന്‍(എന്നാണ് നമുക്ക് അവന്‍ ദ്രാവിഡിനെ സപ്പോര്‍ട്ട് ചെയ്യുനത് കണ്ടാല്‍ തോന്നുക)
അരവിന്ദ് പാരകുലങ്കര - ബാലമാന്കളത്തിലെ കിഷ്കുവും ഡിങ്കനും ആയിരുന്നു അവന്റെ പ്രിയപെട്ടവര്‍.
അരുണ്‍ മോഹന്‍ദാസ്‌ - ഇവനെ എല്ലാവരും പട്ടി എന്നാണ് വിളികുക. എല്ലാവരും അങ്ങിനെ വിളികുന്നത് കൊണ്ടാണോ എന്നറിയില്ല, പലപോളും എനിക്ക് തോന്നിയിട്ടുണ്ട് അവനു ഒരു പട്ടിയുടെ ചായ ഉണ്ടെന്നു .
ധീരജ് ദാസ്‌ - ഒരു ചൊല്ലുണ്ട്. ഏതോരു പോലീസുകാരനും ഒരു തെറ്റൊക്കെ പറ്റും എന്ന്. ദാസേട്ടന്‍ പോലിസുകരനല്ലായിരുന്നു എന്നീട്ടും ......
ടിന്ടോ - വലിയ ഒരു ക്രിക്കറ്റ്‌ താരമാന്നെനാ വിചാരം. മോതലയുടെ പോലുള്ള ആ മുഖവും, കക്ഷത് ഇഷ്ടിക വച്ച പോലെ കയ്യ് പിടിച്ചുള്ള നടത്തവും മാത്രമുണ്ട്. ഇതുവരെ ഒരു കളി ജയിചീട്ടില്ല ഇവന്‍ കാപ്ടനയിട്ടു.
ജീന്‍ ജോണ്‍ - തോമസ്‌ അല്‍വ എടിസ്സോന്‍ തൃശൂര്‍ വാടകയ്ക്ക് വീടെടുത്ത്, നമ്മുടെ എഞ്ചിനീയറിംഗ് കോളേജില്‍ ജോയിന്‍ ചെയ്താല്‍ എങ്ങിനെയിരികും, എന്താണ്ട് അതെപോലത്തെ ഒരു സെറ്റപ്പ്. പണ്ടത്തെ മലയാളം സിനിമകളിലെ ജോസ് പ്രകാശിന്റെ താവളം പോലെയാണ് അവന്റെ വീട്ടിലെ പരീക്ഷനസാല.
ലിബിന്‍ - ഇവന് ദൈവം അവശ്യത്തിലധികം ഉയരം കൊടുത്തു പക്ഷെ ബുദ്ധി മാത്രം കൊടുത്തില്ല. മേലനങ്ങി ഒരു പണിയെടുകുന്ന ശീലമില്ല. ഞങ്ങളുടെ ക്രിക്കറ്റ്‌ ടീമിലെ ഓഫ്‌ സ്പിന്നെര്‍. ഇവന്റെ ക്രിക്കറ്റ്‌ ഗ്രൌണ്ടിലെ പ്രകടനം സ്വപ്നം കണ്ടു, ടീമിന്റെ ക്യാപ്റ്റന്‍ ടിന്ടോ പലപോളും ഉറകത്തില്‍ നിന്നും ഞെട്ടി എനീകരുണ്ടാത്രേ.

3 അഭിപ്രായങ്ങൾ: