ലിബിന്‍ കോളേജില്‍ ചേര്‍ന്ന സമയത്ത് തന്നെ ഒരു ബുദ്ധിമാന്‍ ആയിരുന്നു (അവന്റെ അച്ഛന്റെ കാര്യം പറയുകയും വേണ്ട :-) )..പിന്നെ നാലു കൊല്ലം കഴിഞ്ഞപ്പോലത്തെ കാര്യം പറയണോ....ബുദ്ധി കൂടി ഒരു വൃത്തികെട്ട അവസ്ഥയില്‍ ആയിരുന്നു അവന്‍..അത് അവന്റെ മോന്ത കണ്ടാല്‍ തന്നെ എല്ലാവര്‍ക്കും മനസിലാകുമായിരുന്നു...അങ്ങിനെയാണ് ഒരു 10 പേപ്പര്‍ ക്ലിയര്‍ ചെയ്യനുന്ടെങ്കിലും പൂനെയില്‍ പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാമെന്ന് അവന്‍ പറഞ്ഞത്...കാരണം പറഞ്ഞത്....എല്ലാവരും ബാംഗ്ലൂര്‍ പോയി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയുന്ന സമയത്ത് നമ്മള്‍ പൂനെയില്‍ പോയാല്‍....അവിടെ ബുദ്ധിയുള്ളവര്‍ കുറവായതിനാല്‍ നമുക്ക് ഉറപയിടും ജോലി കിട്ടും!!!! അവന്റെ ബുദ്ധിപരമായ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ എന്നെയാണ് അവന്‍ കൂട്ട് പിടിക്കാര്..റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് ജനറല്‍ ടിക്കറ്റ് എടുത്തു...കയ്യില്‍ കാശു ഒരുപാടു ഉള്ളവര്‍ ആയതിനാല്‍ കഷ്ടപ്പെട്ട് വരിയില്‍ നിന്ന് മുന്നേ ടിക്കറ്റ് ബുക്ക് ചെയ്തില്ല....പക്ഷെ ഈ ലോകത്തുള്ള എല്ലാവരും ഞങ്കളുടെ പോലെ ആയതിനാല്‍ ട്രെയിനില്‍ കാല് വക്കാന്‍ സ്ഥലം കിട്ടിയില്ല....അപ്പോളാണ് പെടുന്നനെ ലിബിന്റെ തലയുടെ മുകളിലെ ട്യൂബ് ലൈറ്റ് കത്തിയത്...ഉടനെ ശക്തന്‍ സ്റ്റാന്‍ഡില്‍ പോയി കോഴിക്കൊട്ടെകുള്ള ബസില്‍ കയറിയാല്‍ ട്രെയിനിനെ കോഴിക്കോട്ടെ വച്ചു പിടിക്കാം..പിന്നെ ഈ കോഴിക്കോട് മുംബൈക്ക് തൊട്ടു മുന്നുള്ള സ്റ്റോപ്പ് ആയതിനാല്‍ എല്ലാവരും അവിടെ ഇറങ്ങും....പിന്നെ സുഖമായി പോകാം...അങ്ങിനെ ഞങള്‍ സ്റ്റാന്‍ഡില്‍ പോയി ബസ് പിടിച്ചു...കോഴികോട് എത്തിയ ഉടനെ ചാടി ഇറങ്ങി സ്റ്റേഷന്‍ ലക്ഷ്യമാക്കി ഓടി ....കാര്യം മോഹനന്‍ ചേട്ടന്‍ റെയില്‍വേ മന്ത്രി അല്ലല്ലോ...അത് കൊണ്ട് വണ്ടി എത്തേണ്ട സ്ഥലത്ത് തന്നെ എത്തിയിരുന്നു..മംഗലാപുരം...അടുത്ത ട്രെയിന്‍ രാത്രി 11 മണിക്ക് ആണ്..പക്ഷെ ഒരു പ്രശ്നമുണ്ട്..ആ ട്രെയിന്‍ ഡല്‍ഹിയിലേക്കു ആണ് പോരാത്തതിനു സൂപ്പര്‍ ഫസ്റ്റും..മംഗലാപുരം കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് ഡല്‍ഹി ആണ്...ചിലപ്പോള്‍ വെള്ളം നിറക്കാന്‍ പനവേല്‍ നിര്‍ത്താറുണ്ട്....അങ്ങിനെയെങ്കില്‍ അങ്ങിനെ ...ഞങ്കള്‍ റിസ്ക് എടുക്കാന്‍ തന്നെ തീരുമാനിച്ചു....
ട്രെയിന്‍ വന്ന ഉടനെ ഞങ്കള്‍ ചെയ്തത് , ട്രെയിന്‍ മൂത്രമൊഴിക്കാന്‍..സോറി വെള്ളം നിറക്കാന്‍ എവിടെയൊക്കെ ആണ് നിര്‍ത്തുക എന്ന് ചോദിക്കുകയായിരുന്നു...ഡ്രൈവര്‍ പറഞ്ഞ മറുപടി ഞാന്കളെ ഞെട്ടിച്ചു കളഞ്ഞു...വണ്ടി രോഹയില്‍ ആണ് നിര്‍ത്തുക , പനവേല്‍ അല്ല...രോഹയില്‍ നിന്നും ഒരു മണികൂര്‍ യാത്ര ഉണ്ട് പനവേല്‍ വരെ ..അവിടെ നിന്ന് വീണ്ടും ബസ് പിടിച്ചു പൂനെ വരെ പോകണം...എന്തായാലും ഞങ്കള്‍ വണ്ടിയില്‍ കയറി..ബാകിയെല്ലാം വരുന്ന പോലെ...പിന്നെ എപ്പോളെങ്കിലും വണ്ടി നിര്‍ത്തിയാല്‍ ഞാകള്‍ പോയി ചോദിക്ക്കും വണ്ടി വെള്ളം നിറക്കാന്‍ പനവേല്‍ നിര്‍ത്തുമോ ചേട്ടാ...രോഹയില്‍ എത്തിയപ്പോള്‍ ബാഗുമെടുത്ത് ഇറങ്ങാന്‍ തീരുമാനിച്ച ഞങ്കള്‍ എന്തായാലും ഒരു തവണ കൂടി ചോദിയ്ക്കാന്‍ തീരുമാനിച്ചു..(ഇനി എങ്ങാനും ബിരിയാണി കൊടുക്കുനുന്ടെങ്കിലോ? ) ..എന്തായാലും ഭാഗ്യം ഞങ്കളുടെ കൂടെ ആയിരുന്നു...വണ്ടി പനവേല്‍ നിര്‍ത്തും.....(അല്ലെങ്കില്‍ രോഹയില്‍ ഉള്ള മറാതികള്‍ക്ക് പണിയായെന്നെ!!)...പനവേല്‍ ഇറങ്ങി ഞങളുടെ ലക്ഷ്യമായ ഉറാന്റെ തല, സോറി, റൂമിലേക്ക് യാത്ര തിരിച്ചു(ലക്‌ഷ്യം അവന്റെ റൂമും പിന്നെ അവന്റെ തലയും ആയിരുന്നു ..അല്ലെങ്കിലും ലിബിനെ നിങ്കള്‍ക്ക് അറിഞ്ഞുകൂടെ. :-))....
ഓഫീസില്‍ ഇരുന്നു ഉറക്കം തൂങ്ങി മതിയായപോള് ആണ് എനിക്ക് ഇത് എഴുതാന്‍ തോന്നിയത്. അതുകൊണ്ട് ഈ ബ്ലോഗ് എഴുതാന്‍ സഹിയിച്ചതിനുള്ള കടപാട് ഞാന്‍ എന്റെ കമ്പനിക്ക് കൊടുക്കുന്നു.ഇനി ബ്ലോഗിനെ കുറിച്ച്, ഇതില്‍ നായകനും നായികക്കും പകരം നമ്മുടെ ECEGEC ബാച്ച് ആണ് കേന്ദ്ര കഥാപാത്രം. M.T. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ ഭീമന് കഥ പറയുന്നത് പോലെ ഇവിടെ, ക്ലാസ്സില് നടന്ന രസകരമായകാര്യങ്ങള് ഞാന്‍ എന്റെ കാഴ്ചപാടില്‍ നിന്ന് കൊണ്ട് പറയുകയാണ്.
2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച
2010 ഒക്‌ടോബർ 13, ബുധനാഴ്‌ച
പൊളി
പൊളി അഥവാ രജത്.... അവനെ കുറിച്ചാണ് ഈ പോസ്റ്റ്.
ആദ്യ കൊല്ലം ക്ലാസ്സിലെ Mr .പേഴ്സണാലിറ്റി ആയി പെണ്‍കുട്ടികള്‍ തിരഞ്ഞെടുത്തവന്‍....
പക്ഷെ ഒരു കൊല്ലം കഴിഞ്ഞപോള്‍ ആണ് എല്ലാവര്ക്കും അവന്റെ പേഴ്സണാലിറ്റി ശരിക്കും മനസിലായത്...
ഒരു കൊല്ലം കഴിഞ്ഞപോള്‍ ക്ലാസ്സിന്റെ Mr .പേഴ്സണാലിറ്റി, Mr . പഞ്ചാര ആയതാണ് എല്ലാവരും കണ്ടത്. അല്ലെങ്കിലും പെണ്‍കുട്ടികള്‍ക്ക് ഇത് തന്നെ വേണം. അങ്ങിനെ കോളേജിലെ മുഴുവന്‍ പെണ്കൊടികളും പോളിയുടെ മാസ്മരിക വലയത്തില്‍ അത്ഭുധ പരതന്ത്രായി(ഇതിന്റെ അര്‍ഥം അറിയാത്തവര്‍ എന്നെ നേരിട്ട് വിളിച്ചാല്‍ മതി. കാര്യം എനിക്കും അര്‍ഥം അറിയില്ല. ചുമ്മാ ഒരു ജാടക്ക് കിടകട്ടെ എന്ന് വച്ചു.) നടന്ന കാലം....എന്ന് അവന്‍ കരുതിയിരുന്ന കാലം....അതാണ് ശരി....അങ്ങിനെ കോളേജിന്റെ പഞ്ചാര കുട്ടനായി(ശര്‍ക്കര കുട്ടന്‍ എന്ന് വിളിക്കുനതാണ് അതിന്റെ ഒരു ശരി.. :-)) നടക്കുമ്പോള്‍ ആണ് പൊളിക്കെതിരെ ധീരജും ലിബിനും ചേര്‍ന്ന് അപവാദം അടിച്ചിറക്കിയത് . പൊളിക്കു ഞാന്കളുടെ ക്ലാസ്സിലെ ഒരു പെണ്‍ കൊടിയോട് പ്രേമം...അവന്‍ പോക്കെറ്റില്‍ പ്രേമ ലേഖനം വച്ചാണ് നടപത്രേ..അവസരം കിട്ടിയാല്‍ കൊടുക്കാന്‍...
തന്നെ കുറിച്ച് ഉണ്ടായ ആ തെറ്റിധാരണ മാറ്റാന്‍ തീരുമാനിച്ച പൊളിക്കു അങ്ങിനെ ഒരവസരം വന്നുചേര്‍ന്നു..
ഒരു ദിവസം ക്ലാസ്സിലെ എല്ലാവരും കൂടി ചുമ്മാ വെയില്‍ കായുന്ന നേരത്താണ്(നാലു കൊല്ലം ഇത് തന്നെ ആയിരുന്നു പണി!!) നമ്മുടെ നായികാ അത് വഴി നടന്നു വന്നത്. അതുകണ്ട പൊളി പിന്നാലെ ചെന്ന്, ജഗദീഷ് സ്റ്റൈലില്‍ വിളിച്ചു, "കുട്ടീ എച്ചുസ്മീ"....ചിരപരിചിതമായ ആ പഞ്ചാര ശബ്ദം കേള്‍ക്കേണ്ട താമസം,
അവള്‍ ഒരു P . T ഉഷ ആയി മാറുന്ന കാഴ്ച ആണ് ഞങ്ങള്‍ കണ്ടത്(പൊളിയെ CWG യില്‍ വനിതാ ടീമിന്റെ കോച് ആക്കിയിരുന്നേല്‍ ഒരു പാട് P . T ഉഷ ഉണ്ടായേനെ!!!). ഞങ്കളുടെ ക്ലാസ്സിലെ ബെന്‍ ജോണ്‍സന്‍ ആയിരുന്ന പൊളി ഒന്ന് ഓടിച്ചിട്ട് പിടിക്കാന്‍ ട്രൈ ചെയ്തെങ്കിലും, നിരാശനായി പിന്തിരിയുകയാണ് ഉണ്ടായതു...
പോളിയുടെ നിരാശ നിറഞ്ഞ മുഖം കണ്ടു പൊട്ടിച്ചിരിച്ചു എല്ലാവരും, പക്ഷെ എനിക്കപ്പോള്‍ തോന്നിയത് ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപെട്ട ഒരു കുറ്റവാളി ആണ് പൊളി എന്നാണ്...എങ്കിലും അവന്റെ വളിഞ്ഞ ആ മോന്ത കണ്ടപ്പോള്‍ എനിക്കും കഴിഞ്ഞില്ല, ചിരിക്കാതിരിക്കാന്‍ !!!

2010 ജൂൺ 16, ബുധനാഴ്‌ച
സെമെസ്റ്റെര്‍ രണ്ട്
ക്രിസ്മസ് അവധിക്കു ശേഷം ആണ് സെക്കന്റ് അല്ലോട്മെന്റ്റ് വഴി കുറച്ചു പേര്‍ ക്ലാസ്സില് വന്നത്. അവരില്‍ പ്രധാനപെട്ട രണ്ട് പേര്‍ ആയിരുന്നു ഗാന്ധുവും ഹനുവും. ആയിടക്കു അവര്‍ വളരെ അധികം ഒന്നും സംസാരിച്ചിരുന്നില്ല. അവര്‍ ഒരുമിച്ചു വരും, ഒരുമിച്ചു ഇരിക്കും ഒരുമിച്ചു പോകും.ഗാന്ധുവാണെങ്കില്‍ ഈ ലോകത്ത് പെണ്‍കുട്ടികള്‍ എന്ന വര്‍ഗം ഇല്ല എന്ന പോലെയായിരുന്നു പെരുമാറ്റം. അവസാനം ഞങ്ങളുടെ ക്ലാസ്സിലെ തരുണീമണികള്‍, അവരുടെ കടുത്ത പ്രധിക്ഷേധം രേഖപെടുത്താന്‍ തന്നെ തീരുമാനിച്ചു. അങ്ങിനെ ഒരു ദിവസം ഉച്ചക്ക് പുറത്തു പോയി വന്ന ഗന്ധുവിനെ നാലു പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ചോദിച്ചു, എന്ത് കൊണ്ട നീ ഞങ്ങളോട് സംസരിക്കതതെന്നു. അപ്പോള്‍ ഗന്ധുവിന്റെ മുഖം, വെജിട്ടെരിയന്‍ ഫുഡ് കണ്ട സിംഹത്തെ പോലെ ആയിരുന്നു.എന്നിരുന്നാലും സിംഹം സിംഹം തന്നെ ആണല്ലോ? ചുള്ളന്‍, പകുതി അടഞ്ഞു പ്യ്പിലൂടെ വള്ളം വരുന്ന പോലെ, ഗര്‍ജിച്ചു കൊണ്ട് പറഞ്ഞു "നീ നിന്റെ പണി നോക്കി പോടീ"!!
അതിനു ശേഷം ഗാന്ധുവിന്റെ കാര്യാത്തില്‍ അവര്‍ എപ്പോളും പണ്ട് പുച്ച പ്രശ്നത്തില്‍ പെട്ട എലികളെ പോലെ ആയിരുന്നു . "പുച്ചക്ക് ആരു മണി കെട്ടും".
ഇത് കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ആണ് ഒരു ദിവസം ഞാന്‍ അത് ശ്രദ്ധിച്ചത്. ഭാര്യ ഭര്‍ത്താവിനോട് പിരുപിരുക്കുനത് പോലെ, അരുവി തീരത്ത് നില്‍ക്കുന്ന മരങ്ങളോട് കലപില കൂട്ടുനത് പോലെ അല്ലെങ്കില്‍,ഇനകുരുവികള്‍ കൊക്കുരുമി ഇരുന്നു സംസാരിക്കുനത് പോലെ, ഗന്ധുവും ഹനുവും അന്ന് ഒരു ഹാഫ് ഡേ മുഴുവനും ഇരുന്നു ഭയങ്കര ടാക്കിങ്ങ്സ്. ഗന്ധുവിനെ മുഖം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ഓടിവന്നത് ആ പഴയ സിംഹത്തിന്റെ മുഖം ആണ്. കാര്യം പന്തിയല്ല എന്ന് മനസിലാക്കിയ ഞാന്‍ പതുക്കെ അവര്‍ അറിയാതെ അവര്‍ക്ക് പിന്നില്‍ പോയി നിന്നു. അവര്‍ പറയുന്നത് കാര്യം കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി പോയി!!! ഹനു ഗന്ധുവിനെ ചതിച്ചിരിക്കുന്നു.
ഹനു തന്‍റെ ഭാഗം ന്യായികരിക്കാന്‍ നോക്കുനുണ്ട്, പക്ഷെ അതൊന്നും എല്കുന്നില്ല. കാര്യം ഇതായിരുന്നു.
എന്നും ഒരുമിച്ചു കാലത്ത് വരുമ്പോള്‍, ബസ് കണ്‍സെഷന്‍ അയ 50 പൈസ ഗന്ധു കൊടുക്കും , തിരിച്ചു പോകുമ്പോള്‍ ഹനുവും. പക്ഷെ ഒരു ദിവസം തിരിച്ചു പോയത് ഗന്ധു തനിച്ചാണ്. അന്നത്തെ കടം നാളെ വീടുമെന്നു വിചാരിച്ച ഗന്ധുവിനെ ഹനു പറ്റിച്ചു, അവന്‍ ആ കടം വീട്ടിയില്ല.ഒരാഴ്ച ഗന്ധു മാന്യത ഓര്‍ത്തു കാത്തിരുന്നു, പക്ഷെ ഹനു കടം വീട്ടിയില്ല. അവസാനം ക്ഷമയുടെ പതിനെട്ടാം പടി കയറിയ ഗന്ധു ഹനുവിനെ കയ്യോടെ പിടിച്ചു.

2010 ജൂൺ 11, വെള്ളിയാഴ്‌ച
ഫുട്ബോള്‍ മാച്ച്
ജനുവരിയില്‍ കോളേജ് യുനിയന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സങ്കടിപിച്ചു. ഞങ്ങളുടെ ക്ലാസ്സ് ടീമിന്റെ ക്യാപ്റ്റന്‍ ധീരജ് ആയിരുന്നു. ഫുട്ബോള്‍ കളിക്കാനുള്ള യോഗ്യത ശാരീരിക വലുപ്പം ആണെന്ന് തോന്നിയത് കൊണ്ടാകണം ക്യാപ്റ്റന്‍, ലിബിനെയും ക്ലിഫ്ഫിയെയും ടീമിലെടുത്തത്.ഇവര്‍ രണ്ട് പേരും ഫുട്ബോള്‍ കളിക്കുന്നത് പോയിട്ട്, ഒന്ന് ഓടുന്നത് പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.ഏതായാലും ഞാന്‍ ഇത്ര മാത്രം ആസ്വദിച്ച ഫുട്ബോള്‍ കളി ഇത് വരെ ഉണ്ടായിട്ടില്ല.
കളി തുടങ്ങിയതിനു ശേഷം ആ ബോളിനു ഞങ്ങളുടെ ടീമിന്റെ പെനാല്‍ടി ഏരിയ ഒഴികെയുള്ള, ഗ്രൌണ്ടിലെ മറ്റു ഒരു ഭാഗവും കാണാനുള്ള അവസരം ലഭിച്ചില്ല. ഞാന്‍ ഏറ്റവും അധികം ശ്രദ്ധിച്ചത് ലിബിനെ ആയിരുന്നു. പെനാല്‍ടി ഏരിയയുടെ വലതു ഭാഗത്ത് നിന്നിരുന്ന അവന്‍ ബോള്‍ അടുത്തേക്ക് വന്ന സമയത്തെല്ലാം ഉയര്‍ന്നു ചാടുന്നത് കണ്ടു. ആറടിയിലധികം ഉയരമുള്ള ആ ശരീരം ഉയര്‍ന്നു താഴുന്നത് കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത് , കെട്ടിടം പണിക്കുള്ള പയലിംഗ് ആണ്. പക്ഷെ എനിക്കപ്പോലും മനസിലാവാതെ പോയത് ഇതായിരുന്നു, ബോള്‍ അടിയില്‍ കൂടെ പോകുന്നതിനു ഇവന്‍ എന്തിനാ ഉയര്‍ന്നു ചാടുന്നതെന്ന്. ഒരു പക്ഷെ, നേരെ സ്വന്തം പോസ്റ്റിലേക്ക് വരുന്ന പന്ത് തന്റെ കാലില്‍ തട്ടി വഴി മാറി പോകേണ്ട എന്നു വിച്ചരിചീട്ടാകണം.
പക്ഷെ കളിയിലെ മാസ്റ്റര്‍ പീസ്, ഗോളിയയിരുന്ന ക്ലിഫ്ഫി ആയിരുന്നു. തനിക്കു നേരെ വരുന്ന ഒരു പന്ത് പോലും മിസ്സാകാതെ അവന്‍ ഗോളാക്കിയിരുന്നു.കളിയിലെ അവസാന നിമിഷങ്കളിലാണ് അത് സംഭവിച്ചത്. തനിക്കു നേരെ വന്ന പന്ത്, ആന തുംബികയ്യ് കൊണ്ട് തേങ്ങ എടുക്കുനത് പോലെ, ക്ലിഫ്ഫി വളരെ നിസ്സാരമായി പിടിച്ചെടുത്തു. വിസ്മയഭാരിതരായി നിന്ന ഞങ്ങളെ വീണ്ടും വിസ്മയിപിച്ചു കൊണ്ട്, അഹങ്കാരത്തിന്റെ ഒരു ചെറു ചിരിയോടെ, അവന്‍ കുറച്ചു മുന്നോട്ടു വന്നു ആ പന്ത് നിലത്തു വച്ചു. എന്നീട്ടു ,ഓടിവന്നു അടിക്കനാകണം, കുറച്ചു പിന്നോട്ട് നീങ്ങി നിന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ സമയം കിട്ടുന്നതിനു മുന്‍പ്, എതിര്‍ ടീമിലെ ഒരു കളിക്കാരന്‍ വന്നു ആ പന്ത് അടിച്ചു. പന്ത് ക്ലിഫ്ഫിയെയും കടന്നു ഗോളായി. പിന്നീടു ഞങ്കള്‍ കണ്ടത് പന്ത് അടിച്ചു കളിക്കാരനോട് ക്ലിഫ്ഫി തര്‍ക്കിക്കുനതാണ്. തന്‍ പിടിച്ച പന്ത് എന്തിനു അടിച്ചു കളഞ്ഞു എന്നും പറഞ്ഞു!!!!

2010 ജൂൺ 8, ചൊവ്വാഴ്ച
ക്രിസ്മസ് ആഘോഷം
എല്ലാവരും ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ചത് വളരെ ആവേശത്തോട് കൂടെ ആയിരുന്നു. എന്തെങ്കിലും സാഹസികമായി കാണിക്കണമല്ലോ എന്ന ചിന്തയില്‍ നിന്നാണ് സംഘ ഗാനത്തിന് ഞാന്‍ പേര് കൊടുത്തത്. അങ്ങിനെ ധീരജ് ആന്‍ഡ് പാര്‍ട്ടിയില്‍, ഇത് വരെ ഒരു മൂളിപാട്ട് പോലും പാടാത്ത, ഞാനും അംഗമായി. ആദിയില്ലല്ലോ അന്ധമില്ലല്ലോ എന്ന നടന്‍ പാട്ടായിരുന്നു ഞങള്‍ തിരഞ്ഞെടുത്തത്(ആ പേര് ഞങ്ങള്‍ പാട്ടുകാരുടെ മാനസികാവസ്ഥക്ക് എന്തുകൊണ്ടും ചേരുന്നതായിരുന്നു).അടുത്ത പ്രോഗ്രാം ഞങ്ങളെല്ലാം പട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന അരുണിന്റെ മിമ്ക്സ് ആയിരുന്നു(അവനു ആ പേര് കിട്ടിയത് അന്നായിരുന്നു).അവന്‍ അന്ന് കാണിച്ചതില്‍ രണ്ടെണ്ണം അവന്റെ മാസ്റ്റര്‍ പീസ് ആയിരുന്നു. പ്രേം നസീറും, പിന്നെ പട്ടി കുരക്കുന്നതും.ഈ രണ്ടു നമ്പറും പിന്നീടു കോളേജില്‍ ഉണ്ടായിരുന്ന നാലു കൊല്ലവും കാണാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം കിട്ടി. കാര്യം ഞങ്ങള്‍ ചാന്‍സ് കൊടുതീട്ടല്ല അവന്‍ അത് ചെയ്തിരുന്നത്, കോളേജില്‍ എവിടെ എന്ത് പ്രോഗ്രാം നടന്നാലും ആശാന്‍ ചാടി കയറി മിമിക്സ് ചെയ്തു കളയും.പിന്നെ എന്നാ ചെയ്യാനാ!! ഭാഗ്യത്തിന് രണ്ടു കൊല്ലം കഴിഞ്ഞപോള്‍, പട്ടിയുടെ കുര ബോര്‍ ആയിത്തുടങ്ങി എന്ന് മനസിലക്കിയതിനലാവണം (ആക്ച്വലി അത് ആദ്യമേ തൊട്ടു ബോര്‍ ആയിരുന്നു) ചെറിയ മാറ്റം വരുത്തിയാണ് അവന്‍ പട്ടി കുരക്കുന്നതു കാണിച്ചിരുന്നത്. കുരക്കുന്നതിനു മുന്പ് അവന്‍ ഒരു കാല്‍ പൊക്കും എന്നീട്ടു പറയും "മൂത്രമോഴികുമ്പോള്‍ പട്ടി കുരക്കുന്നു!!" ......(പട്ടി സോറി ട്ടോ!!).അടുത്ത പരിപാടി രാഗേഷിന്റെ ഡാന്‍സ് ആയിരുന്നു.ചതിക്കാത്ത ചന്ദു എന്നാ സിനിമയില്‍ സലിം കുമാറിന്റെ കഥ പാത്രം ഇവന്റെ ഡാന്‍സ് കണ്ടീട്ടകണം അവര്‍ രൂപപെടുതിയത്. 10 മിനിറ്റ് നീണ്ടു നിന്ന ആ പരിപാടിയില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു സ്റെപ് ആണ്.
സ്റ്റെപ് ഒന്ന് : ചാടി പിന്നോട്ട് തിരിയുന്ന അവന്‍ ചന്ദി പിന്നോട്ട് തള്ളി പിടിക്കും, എന്നീട് രണ്ടു കയ്യും കൊണ്ട് അവിടെ തല്ലും.അതിനു ശേഷം മുന്നോട്ടു തിരിയും. ശരീരത്തിലെ ഏതു ഭാഗമായിരിക്കും അവന്‍ മുന്നോട്ടു തള്ളി പിടിക്കുക എന്ന് ഞാന്‍ ഇവിടെ പറയുന്നില്ല, സെന്സോര്‍ ബോര്‍ഡ് പ്രശ്നമുണ്ടാക്കും.അതിനു ശേഷം രണ്ടു കയ്യും കൊണ്ട് തുടയില്‍ തല്ലും. ഇതായിരുന്നു ഒരു സ്റെപ്.
സ്റ്റെപ് രണ്ട് : ചതികാത്ത ചന്ദു സിനിമയിലെ സലിം കുമാര്‍ അവതരിപ്പിക്കുന്ന ദ്വി മുദ്ര!!
5 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഭാഗ്യത്തിന് കാസറ്റ് തീര്‍ന്നു. പരിപാടി കഴിഞ്ഞല്ലോ എന്നോര്‍ത്ത് ആഹ്ലാദഭരിതരായി കയ്യടിച്ചു കൊണ്ടിരുന്ന ഞങ്ങളെ എല്ലാവരെയും അത്ഭുതപെടുത്തി കൊണ്ട് അവന്‍ പറഞ്ഞു "കാസറ്റ് മറചിടൂ, ഡാന്‍സ് കഴിഞ്ഞീട്ടില്ല."
അടുത്ത പ്രോഗ്രാം പെണ്‍കുട്ടികളുടെ ആയിരുന്നു. അവരുടെ ഇടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി അവര്‍ കുറച്ചു പേരെ ചില പേര് നല്‍കി ആദരിച്ചു.
Mr . ക്യൂട്ട് : ഷമീം
Mr . സ്മാര്‍ട്ട് : ധീരജ്
Mr . പേഴ്സണാലിറ്റി : രജത് (ക്ലാസ്സിന്റെ റെപ്. , ഇതിനെ കുറിച്ച് ഞാന്‍ വീണ്ടും എഴുതുന്നതായിരിക്കും)
സത്യം പറയുകയാണെങ്കില്‍ ഈ മൂന്നു കാര്യത്തിനും ഏറ്റവും അര്‍ഹന്‍ വേറെ ആരും ആയിരുന്നില്ല, ഞാനായിരുന്നു!!!

2010 ജൂൺ 7, തിങ്കളാഴ്‌ച
സെമെസ്റ്റെര്‍ ഒന്ന്
കോളേജിലെ ആദ്യ ദിവസം ഇപ്പോഴും എന്റെ ഓര്‍മയില്‍ ഉണ്ട്. കോളേജിന്റെ ഗേറ്റ് കടന്നു, ടാറിട്ട മുറ്റം പിന്നിട്ടു, മെയിന്‍ ബില്‍ടിങ്ങില്‍ എത്തിയപ്പോള്‍ കണ്ടത് ഒരു പാട് പ്രതീക്ഷകളുള്ള,എന്നാല്‍ കുറച്ചൊക്കെ ഉല്‍കണ്ടകള്‍ ഉള്ള, പിന്നെ അതിലും കൂടുതല്‍ ആഹ്ലാദം നിറഞ്ഞ, ഒരു പാട് മുഖങ്ങള്‍ ആയിരുന്നു. കയറി ചെല്ലുമ്പോള്‍ വലത്തോട്ട് തിരിഞ്ഞാല്‍ രണ്ടാമത്തെ റൂം ആയിരുന്നു ക്ലാസ്സ് റൂം. ക്ലാസ്സില്‍ കയറി ഇരുന്നപോള്‍ ഒന്ന് രണ്ടു പരിചയമുള്ള മുഖങ്ങള്‍ കണ്ടു..വീടിനടുത്തുള്ള മീര, കോച്ചിംഗ് ക്ലാസ്സില്‍ ഉണ്ടായിരുന്ന ലിബിന്‍ , നിംസണ്‍ പിന്നെ സൈന്റ്റ് തോമസ് കോളേജില്‍ ഉണ്ടായിരുന്ന രാഗേഷ്. ക്ലാസ്സിനെ ആദ്യം പരിചയപെടാന്‍ എത്തിയത് നമ്മുടെ പ്രിയപ്പെട്ട HOD രാധാകൃഷ്ണന്‍ സര്‍ ആയിരുന്നു. മുടി വളരെ കുറച്ചും, ബുദ്ധി വളരെ കൂടുതലും ഉള്ള അദ്ദേഹം ശരിക്കും ഒരു സര്‍വകലാ വല്ലഭന്‍ തന്നെ ആണ് അല്ലെ? ..നടുവിലെ നിരയില്‍ ബാക്കില്‍ നിന്നും രണ്ടാമത്തെ ബെഞ്ചിലാണ് സ്ഥാനം കിട്ടിയത്.അടുത്ത് ഇരുന്നത് അഭീഷ് ശരത് ചന്ദ്രന്‍ എന്നാ കണ്ണൂര്‍ കാരന്‍ . കണ്ണൂര്‍ എന്ന് കേട്ടപോള്‍ കുറച്ചൊക്കെ പേടി ആണ് തോന്നിയത്, അതുകൊണ്ട് കുറച്ചു നീങ്ങി ഇരുന്നു.പിന്നെയാണ് മനസിലായത് ആളൊരു പാവത്താന്‍ ആണെന്ന്. വേറൊരു ന്യൂസ് കേട്ടത്, എന്ട്രന്സിനു 112 റാങ്ക് കിട്ടിയിട്ടും ജീന്‍ ജോണ്‍ എന്ന് പേരുള്ള ഒരുത്തന്‍ ഇവിടെ വന്നു ജോയിന്‍ ചെയ്തിരിക്കുന്നു എന്ന് . അങ്ങിനെ, പുലികളും പുപ്പുലികളും ഉള്ള ആ ക്ലാസ്സിലെ കുറച്ചു പേരെയൊക്കെ പരിചയപെട്ടു. ക്ലാസ്സിന്റെ റെപ്. ആയി തിരഞ്ഞെടുത്ത രജത്തിനെ കണ്ടപ്പോള്‍ തോന്നിയത്, ഇവിടെ ക്ലാസ്സ് റെപ് അല്ല അവശ്യം bouncer മാരെ ആണെന്നാ. പതിവുപോലെ ലേഡീസ്, അപ്പുറത്ത് ഹെവി മെറ്റല്‍ മ്യൂസിക് തുടങ്ങിയിരുന്നു.
ഇടയ്ക്കു കുറച്ചു ഒഴിവു വന്നപ്പോള്‍, ക്ലാസ്സിലേക്ക് പുതിയ കുറെ താരങ്ങള്‍ കയറി വന്നു, നമ്മളെല്ലാം സിനെയെര്സ് എന്ന് ബഹുമാനത്തോടെ വിളികുന്നവര്‍.
വന്നവരില്‍ ഭൂരിഭാഗവും പോയത് ലേഡിസ് ഉള്ള ഭാഗത്തേക്ക് ആയിരുന്നത് കൊണ്ട്(ഒരു കൊല്ലത്തിനു ശേഷം നമ്മളില്‍, ഞാനടക്കം കുറച്ചു പേര്‍ ചെയ്തത് ഇത് തന്നെ ആയിരുന്നു), എനിക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഒന്നും സംഭവിച്ചില്ല. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ ,അവര്‍ക്ക് ബോര്‍ അടിച്ചു കാണണം, അവര്‍ ഞങളുടെ ഭാഗത്തേക്ക് വന്നു. ചിലര്‍ക്ക് , പാരമ്പര്യമായി ഒരുപാട് സ്വത്തു കിട്ടുന്നത് പോലെ, എനിക്ക് പാരമ്പര്യമായി കിട്ടിയത് മുടിയായിരുന്നു (സ്വത്തു അധികം ഇല്ലാത്തതു കൊണ്ടാകണം, ദൈവം ഈ ചതി ചെയ്തത്) . അങ്ങിനെ ആ സമയത്ത് തന്നെ നല്ല രീതിയില്‍ താടി ഉണ്ടായിരുന്ന എന്റെ അടുത്ത് വന്നു ഒരുത്തന്‍ ഭീഷണി പെടുത്തി, "നാളെ മേലാക്കം ഈ താടി വെച്ച് ഇങ്ങോട്ട് കയറരുത്. ഷേവ് ചെയ്തു വരണം." . ഇങ്ങിനെയുള്ള ചീള് ഭീഷണികളുടെ മുന്പില്‍ ഞാന്‍ പതറില്ല എന്ന് നിങ്ങള്ക്ക് അറിയാമല്ലോ. അതുകൊണ്ട് വീടിലെത്തിയ ഉടനെ ഞാന്‍ പോയി ഷേവ് ചെയ്തു.അങ്ങിനെ പ്രതീക്ഷകളുടെ ഒരു മാലപടക്കത്തിന് തിരി കൊളുത്തി ഞങ്കള്‍ അന്ന് പിരിഞ്ഞു.
ഇനി ഇന്നത്തെ കാര്യം,
നിങ്ങള്‍ എപ്പോളെങ്കിലും ആലോചിചീടുണ്ടോ അന്നത്തെ ആ ദിവസത്തില്‍ നിന്നും നമ്മള്‍ എല്ലാം എത്ര മാത്രം മാറിപോയിരികുന്നു എന്ന് ??

2010 ജൂൺ 4, വെള്ളിയാഴ്‌ച
മുന്ന്നും പിന്നും
മുന്ന്നും പിന്നും എന്നുള്ളത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് മുന്നും പിന്നും നോക്കാതെ തേരാ പാര നടന്നു എന്നല്ല
(അങ്ങിനെ ആയിരുന്നു കോളേജില്‍ നടന്നിരുനത് എങ്കിലും), എന്റെ ജീവിതം കോളേജില്‍ ചേരുന്നതിനു മുന്പും അതിനു ശേഷവും എന്നാണ്.
തൃശിവപേരൂരിലെ സിനിമ കൊട്ടകകളും വീടിനടുത്തുള്ള തെക്കും പാടത്തെ ഫുട്ബോള്‍ മൈതാനങ്ങളും എന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളായിരുന അതെ സമയത്ത് തന്നെ ആയിരുന്നു, എന്ട്രന്‍സ് കോചിങ്ങിനു തോമസ് മാഷ് എന്ന സിംഹത്തിന്റെ അടുത്ത് പോകുന്നതും. എന്നിലെ ഉറങ്ങികിടന്നിരുന്ന എന്ജിനീരെ ഉണര്‍ത്തിയത് അവിടെ കണക്ക് പടിപിച്ചിരുന്ന മാഷ് ആയിരുന്നു. അത് അദ്ദേഹം ചെയ്തത് ഒരൊറ്റ ടയലോഗ് കൊണ്ടായിരുന്നു, "കഷ്ടപാടുകള്‍ ഇവിടം വരെയേ ഉണ്ടാകൂ, എന്ജിനീരിംഗ് കോളേജില്‍ ചുമ്മാ ഇരുന്നു കൊടുത്താല്‍ മതി, നാലു കൊല്ലം കഴിയുമ്പോള്‍ പ്രിയധര്സന്റെ 'ഓടരുതമ്മാവാ ആളറിയാം' എന്ന സിനിമയുടെ ക്ലൈമാക്സ് പോലെ MNC കല്‍ നമ്മുടെ പിന്നാലെ ഓട്ടം ആയിരിക്കും, നമ്മെ പിടിച്ചു ജോലി എല്പികുനതിനു."
നാലുകൊല്ലതിനു ശേഷം........
സ്വയം അധ്വാനിച്ചു 15 സപ്പ്ളികള്‍ അടിച്ചെടുത്ത ഞാന്‍, പരീക്ഷകളെഴുതി തളര്നിരുന്ന സമയത്താണ് ലിബിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ശ്രേട്സില്‍ TCS ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുനത്. ഞങ്ങള്‍ ടെസ്റ്റ് പാസ്സായി. അടുത്ത റൌണ്ട് GD ആണ്. GD എന്നത് ഹെവി മെറ്റല്‍ മ്യൂസിക് കേള്‍കുന്ന മാതിരി ആണ്, ആര്‍കും ഒന്നും മനസിലകനമെന്നില്ല, പക്ഷെ നല്ല ശബ്ദം ആയിരിക്കും. ടോപ്പിക്ക് : കസ്റ്റമര്‍ ഈസ് ദി കിംഗ്. തുടങ്ങി 10 മിനിറ്റ് കഴിഞ്ഞപോള്‍, കളഞ്ഞു കിട്ടിയ ഒരു നിശബ്ദ നിമിഷത്തില്‍ , അങ്ങാടി സിനിമയിലെ ജയനെ മനസ്സില്‍ ധ്യാനിച്ച്,(10 മിനിറ്റ് കൊണ്ട് ഞാന്‍ രൂപപെടുത്തിയ രണ്ടു സെന്റെന്‍സ്) അങ്ങട് ഒരു കാച്ച് അങ്ങട് കാച്ചി. ജയന്‍ ഭഗവന്‍ കനിഞ്ഞു.... GD ക്ലിയര്‍!!
അതിനു ശേഷം ടെക്നിക്കല്‍ ഇന്റര്‍വ്യൂ റൌണ്ട് ആണ്. അതിനു വേണ്ടി ഞങ്ങളെല്ലാം വെയിറ്റ് ചെയ്യുമ്പോള്‍ ആണ്, ഒരു വളന്റീര്‍ വന്നു ഇംഗ്ലീഷില്‍ ചോദിച്ചത്, ഈ ഇരികുന്നവരില്‍ ആരെങ്കിലും electronics ബ്രാഞ്ചില്‍ നിന്നും ആണോ എന്ന്. ആദ്യ ചാന്‍സില്‍ തന്നെ രണ്ടു റൌണ്ടും ക്ലിയര്‍ ആയതിന്റെ അഹങ്കാരം കൊണ്ട്, ഒട്ടും സമയം കളയാതെ ഞാന്‍ വിളിച്ചു പറഞ്ഞു, "I AM THE ELECTRONICS " !!
ബാക്കി അവിടെ എന്ത് നടന്നു എന്ന് തീരുമാനികുന്നതിനുള്ള അവകാശം ഞാന്‍ നിന്കള്‍ക്ക് വിട്ടു തരുന്നു !!!

2010 ജൂൺ 2, ബുധനാഴ്‌ച
കഥപത്രങ്ങള്‍- പാര്‍ട്ട് രണ്ട്
നിധിന്‍ - വിനീത റോസ് മാത്യുവിനു മാത്സില്‍ 80 മാര്‍ക്ക് കിട്ടാമെങ്കില്‍ എന്തുകൊണ്ട് എനിക്കും അത്രയും മാര്‍ക്ക് കിട്ടികൂട എന്നാ തോന്നലില്‍ നിന്നാണ് അവനു 3rd സെമെസ്റെര്‍ മാത്സ് ഇമ്പ്രോവേമെന്റിനു കൊടുത്തത്. പക്ഷെ പേപ്പര്‍ഇലെ ചോദ്യത്തിന്റെ ഇമ്പ്രോവേമെന്റ്റ് കണ്ടു തരിച്ചു പോയ അവന്‍, പുറത്തിറങ്ങി ജനല്‍ കമ്പിയില്‍ പിടിച്ചു നില്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത് എന്റെ നാട്ടിലെ ചന്ദ്രേട്ടന്‍ ദിവസവും വെള്ളമടിച്ചു ബോധം പോയി ബസ് സ്റൊപിലെ തൂണില്‍ ചാരി നില്‍കുന്ന നില്പാന്.
പാര്‍വതി - ഞങ്ങളുടെ നാട്ടില്‍ ഒരു പറച്ചിലുണ്ട്, തെക്കതികള്‍(കേരളത്തിലെ തെക്കേ ജില്ലകളിലെ പെന്കിടന്കള്‍) വളരെ സ്മാര്‍ട്ട് ആണെന്ന്. ഇവളെ കണ്ടപ്പോള്‍ എനിക്ക് അത് സത്യമാണെന്ന് മനസിലായി. ഇത് വായിച്ചാല്‍ ഇവളുടെ അമ്മായിഅമ്മ എന്നെ വണ്ടി പിടിച്ചു വന്നു തല്ലും, എന്ത് കൊണ്ട് മുന്നേ ഇത് എഴുതിയില്ല എന്ന് ചോദിച്ചു (ചുമ്മാ പറഞ്ഞതാണ് കേട്ടോ!! ).
പ്രവീണ - ക്ലാസ്സിലെ കലാ തിലകം. ഇവളുടെ ഡാന്‍സ് ഒരു തവണയെങ്കിലും കണ്ടവര്‍ പിന്നീട് ഒരികലും അത് മറകില്ല. എന്തായിരുഉനു ലാസ്റ്റ് സെമെസ്റെരിലെ ആ ഡാന്‍സ്!! :-)
രജത് - ഫസ്റ്റ് സെമെസ്റ്ററില്‍ പെണ്‍കുട്ടികള്‍ Mr .പേഴ്സണാലിറ്റി ആയി തിരഞ്ഞെടുത്തവന്‍. കുലീനതം നിറഞ്ഞ ആ ശരീരവും വളരെ മൃദുവായ ആ ശബ്ദവും മണികിലുകം പോലത്തെ ആ ചിരിയും മാത്രം മതി നമ്മുക്ക് അവനെ മനസിലാകാന്‍. എന്നീട്ടും പെന്കുട്ടികള്‍കെങ്ങനെ ആ ചതി പറ്റിയെന്നു എനിക്ക് മനസിലാവുന്നില്ല.
രാകേഷ് രാജന്‍ - ഉയരത്തിന്റെ കാര്യത്തില്‍ ഞാനുമായി മത്സരികുന്നവന്‍. പുതിയതായി വാങ്ങിച്ച സ്വന്തം ബൈക്കില്‍ കയറാന്‍ കോണി വെച്ചവന്‍ രാകേഷ് രാജന്‍, KSRTC ബസില്‍ ഇപ്പോളും ഹാഫ് ടിക്കറ്റ് എടുത്തു യാത്ര ചെയ്യുനവന്‍ രാകേഷ് രാജന്‍, ഇപ്പോള്‍ ഇത്രയും മതി അല്ലെ!!
രിന്സണ്‍ ആന്റണി - RAWA (revolutionary ആന്റി വിമന്‍സ് അസോസിയേഷന്‍) യുടെ ആജീവനാന്ത പ്രസിഡന്റ്.
സന്ദീപ് ഉണ്ണികൃഷ്ണന്‍ - ബ്രിടനിയ കമ്പനിയുടെ ബ്രാന്‍ഡ് അമ്ബസ്സോടര്‍ (മറന്നു പോയവര്‍ക് വേണ്ടി, ജയ് ഹനുമാന്‍ സീരിയലിന്റെ സ്പോന്സോര്‍ ബ്രിടനിയ ആയിരുന്നു).
ഷിനോജ് ജോസ് (റോള് നമ്പര്‍: 648 ) - സുന്ദരന്‍ സുമുഖന്‍ നല്ല സ്വഭാവം, വിനായന്നിതന്‍ വീര ശൂര പരാക്രമി, പിന്നെ എല്ലാം കൊണ്ടും നല്ലവന്‍.ഇപ്പോള്‍ മനസിലായി കാണുമല്ലോ ആരാണ് ഈ ബ്ലോഗ് എഴുതുന്നത് എന്ന്!!
തില്ലൈ - ഞങ്ങളുടെ ക്ലാസ്സിലെ രാഷ്ട്രീയകാരന്‍.
വിനീത് - ക്ലാസ്സിലെ കാരണവര്‍. ഇവനും വിനോദും കൂടി മഹാന്മാരെ കുറിച്ച് സംസരികുന്നത് കേട്ട് പലപോലും ഞാന്‍ അല്ബുധപെട്ടീടുണ്ട്, ഈ പറയുന്ന ആളുകളൊക്കെ ഇത്ര മാത്രം മോശമായിരുന്നോ എന്നാലോചിച്ചു!!!! കരുണാകരനെ കുറിച്ച് പറഞ്ഞു തുടങ്ങി രാജീവ് ഗാന്ധിയും കഴിഞ്ഞു പലപോലും, ബുഷും ലെനിനും എന്തിനു, തുഗ്ലക്ക് ഖാന്‍ വരെ എത്തും ഇവരുടെ സംസാരം.

2010 മേയ് 31, തിങ്കളാഴ്‌ച
കഥപത്രങ്ങള്‍- പാര്‍ട്ട് ഒന്ന്
ക്ലാസ്സിലെ എല്ലാവരുടെയും പേര് ഞാന്‍ ഇവിടെ കൊടുകുന്നില്ല. രസകരമായ പേഴ്സണാലിറ്റി ഉണ്ടെന്നു തോന്നുന്ന കുറച്ചു പേരെ കുറിച്ച് ഞാന്‍ ഇവിടെ പറയാം.
അമല്‍ - അമിതാബ് ബച്ചന്റെ ഉയരവും ഒടുവിലിന്റെ ബോഡിയും.
അനൂപ് c - രാഹുല്‍ ദ്രാവിഡിന്റെ അമ്മാവന്റെ മകന്‍(എന്നാണ് നമുക്ക് അവന്‍ ദ്രാവിഡിനെ സപ്പോര്‍ട്ട് ചെയ്യുനത് കണ്ടാല്‍ തോന്നുക)
അരവിന്ദ് പാരകുലങ്കര - ബാലമാന്കളത്തിലെ കിഷ്കുവും ഡിങ്കനും ആയിരുന്നു അവന്റെ പ്രിയപെട്ടവര്‍.
അരുണ്‍ മോഹന്‍ദാസ് - ഇവനെ എല്ലാവരും പട്ടി എന്നാണ് വിളികുക. എല്ലാവരും അങ്ങിനെ വിളികുന്നത് കൊണ്ടാണോ എന്നറിയില്ല, പലപോളും എനിക്ക് തോന്നിയിട്ടുണ്ട് അവനു ഒരു പട്ടിയുടെ ചായ ഉണ്ടെന്നു .
ധീരജ് ദാസ് - ഒരു ചൊല്ലുണ്ട്. ഏതോരു പോലീസുകാരനും ഒരു തെറ്റൊക്കെ പറ്റും എന്ന്. ദാസേട്ടന്‍ പോലിസുകരനല്ലായിരുന്നു എന്നീട്ടും ......
ടിന്ടോ - വലിയ ഒരു ക്രിക്കറ്റ് താരമാന്നെനാ വിചാരം. മോതലയുടെ പോലുള്ള ആ മുഖവും, കക്ഷത് ഇഷ്ടിക വച്ച പോലെ കയ്യ് പിടിച്ചുള്ള നടത്തവും മാത്രമുണ്ട്. ഇതുവരെ ഒരു കളി ജയിചീട്ടില്ല ഇവന്‍ കാപ്ടനയിട്ടു.
ജീന്‍ ജോണ്‍ - തോമസ് അല്‍വ എടിസ്സോന്‍ തൃശൂര്‍ വാടകയ്ക്ക് വീടെടുത്ത്, നമ്മുടെ എഞ്ചിനീയറിംഗ് കോളേജില്‍ ജോയിന്‍ ചെയ്താല്‍ എങ്ങിനെയിരികും, എന്താണ്ട് അതെപോലത്തെ ഒരു സെറ്റപ്പ്. പണ്ടത്തെ മലയാളം സിനിമകളിലെ ജോസ് പ്രകാശിന്റെ താവളം പോലെയാണ് അവന്റെ വീട്ടിലെ പരീക്ഷനസാല.
ലിബിന്‍ - ഇവന് ദൈവം അവശ്യത്തിലധികം ഉയരം കൊടുത്തു പക്ഷെ ബുദ്ധി മാത്രം കൊടുത്തില്ല. മേലനങ്ങി ഒരു പണിയെടുകുന്ന ശീലമില്ല. ഞങ്ങളുടെ ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിന്നെര്‍. ഇവന്റെ ക്രിക്കറ്റ് ഗ്രൌണ്ടിലെ പ്രകടനം സ്വപ്നം കണ്ടു, ടീമിന്റെ ക്യാപ്റ്റന്‍ ടിന്ടോ പലപോളും ഉറകത്തില്‍ നിന്നും ഞെട്ടി എനീകരുണ്ടാത്രേ.

ആമുഖം
മനുഷ്യന്റെ സൃഷ്ടിപരമായ വളര്‍ച്ചക്ക് കമ്പനികള്‍ അവസരം ഒരുക്കണം എന്നാണ് പറയാറ്. എന്റെ കമ്പനി ഈ കാര്യത്തില്‍ വളരെ മുന്നിലാണ്.ചാറ്റിങ് , ബ്രൌസിംഗ് , വാചകമടി , ഉറക്കം എന്നീ സൃഷ്ടിപരമായ കാര്യങ്ങള്‍ ചെയ്തു ബോര്‍ അടിച്ചു തുടങ്ങിയപോള്‍ ആണ്, ബ്ലോഗ് എഴുതിയാലോ എന്ന തോന്നലുണ്ടായത് . അത് കൊണ്ട് ഈ ബ്ലോഗിന്റെ എല്ലാ ക്രെഡിറ്റും എന്റെ കമ്പനിക്ക് അവകാശപെട്ടതാണ്.
പിന്നെ നമ്മടെ കോളേജ് ജീവിതം പലരും മറന്നു തുടങ്ങിയിട്ടുണ്ടാകും. തിരക്കുപിടിച്ച ഇന്നത്തെ ലൈഫില്‍ ഓര്‍മകള്‍ക്ക് എന്ത് പ്രസക്തി, അല്ലെ ? എങ്കിലും, മറന്നു പോയവര്‍ക്ക് ഓര്‍മിക്കാനും, അല്ലാത്തവര്‍ക്ക് വീണ്ടും ഓര്‍ക്കാനും ഞാന്‍ ഈ ബ്ലോഗ് എഴുതാമെന്ന് വിചാരിക്കുന്നു.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)