2024 ജൂൺ 25, ചൊവ്വാഴ്ച

ഒരു ബോംബ് കഥ

 ഒരു കൊച്ചു School Whatsapp group....ആ ഗ്രൂപ്പിലെ വള വള വർത്തമാനം പറയുന്ന കുറെ ആളുകൾ.... ഒരു കൊച്ചു സന്തുഷ്ടമായ whatsapp ഗ്രൂപ്പ്.... രാത്രി 12 മണി.... നിശ്ചലമായ നിശ..... എങ്ങും കനത്ത നിശബ്ദത... അതാ ഇരുട്ടിൽ നിന്നും സിനോജ് മൊയലൻ  പ്രത്യക്ഷപ്പെടുന്നു...പ്രത്യക്ഷപെട്ടു ഒരു ബോംബ് രണ്ടു ബോംബ് വള വള ബോംബുകൾ വലിച്ചെറിയുന്നു...ഒട്ടും സംതൃപ്തി തോന്നാതെ തന്റെ കയ്യിലെ  സാഹിത്യ അസ്ത്രം തന്നെ പുറത്തെടുക്കാൻ തീരുമാനിച്ചു... ഗ്രൂപ്പിലെ നിശബ്ദമായിരിക്കുന്നവരെ നിലംപരിസമാക്കാൻ തീരുമാനിച്ചു.. ഈ ഉള്ളവൻ ആയിരുന്നു അവന്റെ പ്രധാന ലക്‌ഷ്യം...  അസ്ത്രത്തിന്റെ  ഉദ്ദേശശുദ്ധി പരിശോധിക്കാൻ രൺദീപ് അണ്ണനെ ഏല്പിച്ചു.. അണ്ണൻ ഓക്കേ.. കാക്കനാട് ലക്ഷ്യമാക്കി തൊടുത്തു സാഹിത്യ അസ്ത്രം [via group].

കാക്കനാട് ലക്ഷ്യമാക്കി  തൊടുത്ത അസ്ത്രം ചെന്ന് കൊണ്ടത് ഗൾഫിൽ പണി എടുക്കുന്ന ഒരു പാവം പ്രവാസിയുടെ തലയിൽ... രൗദ്ര ഭാവം പൂണ്ട പ്രവാസി ചിന്നം  പിന്നം വാക് ശരങ്ങൾ തിരികെ പ്രയോഗിച്ചു... പ്രത്യാക്രമണത്തിൽ പകച്ചു പോയി സിനോജ് മൊയ്ലാന്റെ ബാല്യം... തോൽവികൾ ഏറ്റു ഏറ്റു വാങ്ങാൻ തന്റെ ജീവിതം ഇനിയും ബാക്കി ... തന്റെ കോമഡി അസ്ത്രങ്ങൾ കൊണ്ട് പ്രതിരോധം തീർക്കാൻ നോക്കിയെങ്കിലും എല്ലാം ചീറ്റി പോയി .

ഭാഗ്യത്തിന് അടുത്ത റൌണ്ട് എലിമിനേഷൻ ആയിരുന്നു ... പ്രവാസി സിനോജ് ന്റെ ഭാഗത്തു നിന്നുള്ള നിസ്സഹകരണം കണ്ടു കോപിഷ്ഠനായി സഭ ബഹിഷ്കരിച്ചു ... സിനോജ് തോൽക്കാതെ തന്നെ തോറ്റു ... കർത്താവു കുരിശിൽ കിടന്നു ചുറ്റും നോക്കിയ പോലെ സിനോജ് ചുറ്റും നോക്കി ... പിന്തുണക്കാൻ ആരെങ്കിലും ഉണ്ടോ? ... ആരെയും കാണ്മാനില്ല ... ഫസ്റ്റ് റിപ്പോർട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസ് രൺദീപ് അണ്ണന്റെ ആയിരുന്നു എന്ന കേട്ടത് .

സഭയിലെ മറ്റു അംഗങ്ങൾ സന്ധി സംഭാഷണത്തിൽ ഏർപ്പെട്ടു ..വെടി നിർത്തൽ പ്രഖ്യാപിച്ചു ... പ്രവാസി തിരിച്ചു സഭയിൽ ഉപവിഷ്ടനായി .. പക്ഷെ വന്ന വഴി തന്റെ ഉറപ്പുകൾ എല്ലാം കാറ്റിൽ പറത്തി തൊടുത്തു രണ്ടു ശരങ്ങൾ ഒല്ലൂർ ലക്ഷ്യമാക്കി ... അത് സിനോജ് ന്റെ മേൽ അടിച്ചു അവസാനത്തെ ആണി ആയിരുന്നു ... സിനോജ് തകർന്നു വീണു എണീക്കാൻ പറ്റാതെ..

അമ്പലത്തിൻ്റെ അകൽ വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവർ അവനോട് ചോദിച്ചു ഇനിയും നീ ഇത് വഴി വരില്ലേ പുതിയ കഥകളും കൊണ്ട്.

ശുഭ ദിനം  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ