2010 ജൂൺ 11, വെള്ളിയാഴ്‌ച

ഫുട്ബോള്‍ മാച്ച്

ജനുവരിയില്‍ കോളേജ് യുനിയന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സങ്കടിപിച്ചു. ഞങ്ങളുടെ ക്ലാസ്സ്‌ ടീമിന്റെ ക്യാപ്റ്റന്‍ ധീരജ് ആയിരുന്നു. ഫുട്ബോള്‍ കളിക്കാനുള്ള യോഗ്യത ശാരീരിക വലുപ്പം ആണെന്ന് തോന്നിയത് കൊണ്ടാകണം ക്യാപ്റ്റന്‍, ലിബിനെയും ക്ലിഫ്ഫിയെയും ടീമിലെടുത്തത്.ഇവര്‍ രണ്ട് പേരും ഫുട്ബോള്‍ കളിക്കുന്നത് പോയിട്ട്, ഒന്ന് ഓടുന്നത് പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.ഏതായാലും ഞാന്‍ ഇത്ര മാത്രം ആസ്വദിച്ച ഫുട്ബോള്‍ കളി ഇത് വരെ ഉണ്ടായിട്ടില്ല.
കളി തുടങ്ങിയതിനു ശേഷം ആ ബോളിനു ഞങ്ങളുടെ ടീമിന്റെ പെനാല്‍ടി ഏരിയ ഒഴികെയുള്ള, ഗ്രൌണ്ടിലെ മറ്റു ഒരു ഭാഗവും കാണാനുള്ള അവസരം ലഭിച്ചില്ല. ഞാന്‍ ഏറ്റവും അധികം ശ്രദ്ധിച്ചത് ലിബിനെ ആയിരുന്നു. പെനാല്‍ടി ഏരിയയുടെ വലതു ഭാഗത്ത്‌ നിന്നിരുന്ന അവന്‍ ബോള്‍ അടുത്തേക്ക് വന്ന സമയത്തെല്ലാം ഉയര്‍ന്നു ചാടുന്നത് കണ്ടു. ആറടിയിലധികം ഉയരമുള്ള ആ ശരീരം ഉയര്‍ന്നു താഴുന്നത് കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത് , കെട്ടിടം പണിക്കുള്ള പയലിംഗ് ആണ്. പക്ഷെ എനിക്കപ്പോലും മനസിലാവാതെ പോയത് ഇതായിരുന്നു, ബോള്‍ അടിയില്‍ കൂടെ പോകുന്നതിനു ഇവന്‍ എന്തിനാ ഉയര്‍ന്നു ചാടുന്നതെന്ന്. ഒരു പക്ഷെ, നേരെ സ്വന്തം പോസ്റ്റിലേക്ക് വരുന്ന പന്ത് തന്റെ കാലില്‍ തട്ടി വഴി മാറി പോകേണ്ട എന്നു വിച്ചരിചീട്ടാകണം.
പക്ഷെ കളിയിലെ മാസ്റ്റര്‍ പീസ്, ഗോളിയയിരുന്ന ക്ലിഫ്ഫി ആയിരുന്നു. തനിക്കു നേരെ വരുന്ന ഒരു പന്ത് പോലും മിസ്സാകാതെ അവന്‍ ഗോളാക്കിയിരുന്നു.കളിയിലെ അവസാന നിമിഷങ്കളിലാണ്‌ അത് സംഭവിച്ചത്. തനിക്കു നേരെ വന്ന പന്ത്, ആന തുംബികയ്യ്‌ കൊണ്ട് തേങ്ങ എടുക്കുനത് പോലെ, ക്ലിഫ്ഫി വളരെ നിസ്സാരമായി പിടിച്ചെടുത്തു. വിസ്മയഭാരിതരായി നിന്ന ഞങ്ങളെ വീണ്ടും വിസ്മയിപിച്ചു കൊണ്ട്, അഹങ്കാരത്തിന്റെ ഒരു ചെറു ചിരിയോടെ, അവന്‍ കുറച്ചു മുന്നോട്ടു വന്നു ആ പന്ത് നിലത്തു വച്ചു. എന്നീട്ടു ,ഓടിവന്നു അടിക്കനാകണം, കുറച്ചു പിന്നോട്ട് നീങ്ങി നിന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ സമയം കിട്ടുന്നതിനു മുന്‍പ്, എതിര്‍ ടീമിലെ ഒരു കളിക്കാരന്‍ വന്നു ആ പന്ത് അടിച്ചു. പന്ത് ക്ലിഫ്ഫിയെയും കടന്നു ഗോളായി. പിന്നീടു ഞങ്കള്‍ കണ്ടത് പന്ത് അടിച്ചു കളിക്കാരനോട് ക്ലിഫ്ഫി തര്‍ക്കിക്കുനതാണ്. തന്‍ പിടിച്ച പന്ത് എന്തിനു അടിച്ചു കളഞ്ഞു എന്നും പറഞ്ഞു!!!!

2 അഭിപ്രായങ്ങൾ: